ഒരു പട്ടിയോടെന്ന പോലെയാണ് പെരുമാറിയത്; തന്നെ ക്ഷണിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പലിന്റെ വാദം തെറ്റാണെന്ന് നടന്‍ ബിനീഷ് ബാസ്റ്റ്യന്‍

പരിപാടിക്കെത്തിയ മറ്റൊരു ഗസ്റ്റായ അനില്‍ രാധാകൃഷ്ണ മേനോന്‍ താന്‍ ഉണ്ടെങ്കില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞതായി ബിനീഷ് പറയുന്നു.

Update: 2019-11-01 04:26 GMT
Advertising

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കോളജ് യൂണിയന്റെ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പലിന്റെ വാദം തെറ്റാണെന്ന് നടന്‍ ബിനീഷ് ബാസ്റ്റ്യന്‍ മീഡിയവണിനോട് പറഞ്ഞു. കോളജ് ഔദ്യോഗികമായി അനില്‍ രാധാകൃഷ്ണ മേനോനെ മാത്രമെ വിളിച്ചിട്ടുള്ളുവെന്നാണ് പ്രിന്‍സിപ്പല്‍ ഡോ. ഗുലാസിന്റെ വിശദീകരണം.

Full View

ये भी पà¥�ें- ‘ഞാൻ മേനോനല്ല, കൂലിപ്പണിക്കാരനാ, ഉയർന്ന ജാതിക്കാരനല്ല... ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ’; നടന്‍ ബിനീഷ് ബാസ്റ്റിനെ വേദിയില്‍ വിലക്കി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍- വീഡിയോ

ബിനീഷിന്റെ വാക്കുകള്‍

ഞാന്‍ യൂണിയന്‍ ഉദ്ഘാടനത്തിന് പോകുന്ന 220ാമത്തെ കോളേജാണ് അത്. ബാക്കി 219 കോളേജിലും എനിക്ക് നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഇന്നലെ എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടപ്പെട്ട, മുറിവേറ്റ ദിവസമായിരുന്നു. ഇന്നലെ വൈകിട്ട് 6.30നാണ് സംഭവമുണ്ടാകുന്നത്. ഇടുക്കിയില്‍ നിന്നാണ് ഞാന്‍ പാലക്കാടെത്തിയത്. വിശ്രമിക്കാനായി അവര്‍ ഏര്‍പ്പാടാക്കി തന്നെ ഹോട്ടലിലെത്തി. പിന്നീടാണ് ഭാരവാഹികളെത്തി അനില്‍ രാധാകൃഷ്ണ മേനോന് തനിക്കൊപ്പം വേദി പങ്കിടാന്‍ പറ്റിലെന്ന് പറഞ്ഞത്. അദ്ദേഹം പോയിക്കഴിഞ്ഞ അവിടേക്ക് ചെന്നാല്‍ മതിയെന്നാണ് പറഞ്ഞത്. മനസ് കൊണ്ടു ഒത്തിരി സങ്കടമുണ്ടായി. പിന്നീട് അനില്‍ രാധാകൃഷ്ണ മേനോന്‍ സര്‍ പോകുന്നതിന് മുന്‍പ് അവിടെ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വേദിയിലെത്തി. എന്നാല്‍ ഗസ്റ്റ് റൂമിലിരിക്ക്, അനില്‍ സര്‍ സംസാരിച്ച ശേഷം വന്നാല്‍ മതിയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു പട്ടിയോടെന്ന പോലെയാണ് എന്നോട് സംസാരിച്ചത്. പൊലീസിനെ വിളിക്കും എന്നൊക്കെ പറഞ്ഞു.

എനിക്ക് 30 സെക്കന്‍ഡ് സംസാരിക്കാന്‍ മൈക്ക് തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആരും തന്നില്ല. യൂണിയന്‍ ചെയര്‍മാന്‍ പോലും പരിഗണിച്ചില്ല. അതുകൊണ്ടാണ് ഞാന്‍ തറയില്‍ പോയി ഇരുന്നത്. ഞാന്‍ ആരെയും അവഹേളിച്ചിട്ടില്ല. എന്റെ സങ്കടം കൊണ്ടാണ് ഞാനത് ചെയ്തത്. എന്നെ വച്ച് പോസ്റ്റര്‍ അടിച്ചതാണ് അവര്‍. അനില്‍ സാര്‍ ആണ് വരുന്നതെന്ന് അറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പെരുമാറ്റം ഉണ്ടായപ്പോള്‍ സങ്കടമുണ്ടായി. ഞാന്‍ അദ്ദേഹം സംവിധാനം ചെയ്ത ഏഴായിരം കണ്ടിയില്‍ 40 ദിവസത്തോളം അഭിനയിച്ചിട്ടുണ്ട്. പക്ഷെ എന്നെ വെറുമൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് അദ്ദേഹം കണ്ടത്. പിന്നീട് അദ്ദേഹം എന്നോട് ഇരിക്കാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ ഇരിക്കൂല സാറെ എന്ന് പറഞ്ഞു. സിനിമയില്ലെങ്കില്‍ ഞാന്‍ വീണ്ടും ടൈല്‍സ് പണിക്കിറങ്ങും. 1200 രൂപ കൂലി കിട്ടുമെനിക്ക്..ബിനീഷ് പറഞ്ഞു.

സുഹൃത്തുക്കളെ എന്റെ ചങ്ങാതി ബിനീഷ് ബാസ്റ്റിന് ഇന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ഞാൻ ഇവിടെ പങ്ക്...

Posted by Che Guevara army on Thursday, October 31, 2019

ഇന്നലെയാണ് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ ബിനീഷിനെ മറ്റൊരു മുഖ്യാതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദിയില്‍ കയറരുതെന്ന് ആവശ്യപ്പെട്ടത്. ‘ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല’ എന്നിങ്ങനെ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്‍ പറഞ്ഞതായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. താരം പിന്നീട് വേദിയില്‍ വരികയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ടീമേ..... കോളേജ് ഡേ ആഘോഷിക്കുന്ന govt മെഡിക്കൽ കോളേജ് പാലക്കാടിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഞാനും ഉണ്ടാകും നിങ്ങടെ കൂടെ പൊളിക്കാൻ

Posted by Bineesh Bastin on Wednesday, October 30, 2019
Tags:    

Similar News