ഹംഗാമക്ക് രണ്ടാം ഭാഗവുമായി പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ‘പൂച്ചക്കൊരു മൂക്കുത്തി’സിനിമയുടെ റീമേക്ക് ആയിരുന്നു ‘ഹംഗാമ’.

Update: 2019-11-23 06:17 GMT
Advertising

നീണ്ട ഇടവേളക്ക് പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡില്‍ സിനിമയൊരുക്കുന്നു. 2003 ൽ റിലീസ് ചെയ്ത ‘ഹംഗാമ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് പ്രിയന്‍ ബി ടൌണിലെത്തുന്നത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ‘പൂച്ചക്കൊരു മൂക്കുത്തി’സിനിമയുടെ റീമേക്ക് ആയിരുന്നു ‘ഹംഗാമ’.

ये भी पà¥�ें- അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടിയല്ല ഞാന്‍ സിനിമ എടുത്തിട്ടുള്ളത്; മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍

ആറു വർഷത്തിന് ശേഷമാണ് പ്രിയദർശൻ ബോളിവുഡിലേക്ക് മടങ്ങുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഹംഗാമ’യുടെ കഥാതുടര്‍ച്ചയല്ല ‘ഹംഗാമ സെക്കന്‍ഡ്’. പുതിയ കഥയായിരിക്കും. പരേഷ് റാവല്‍ ചിത്രത്തിലുണ്ടാവുമെങ്കിലും അക്ഷയ് ഖന്നയ്ക്കും റിമി സെന്നിനും പകരം പുതിയ നായികാ നായകന്‍മാരായിരിക്കും. ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ കോമഡിയായിരിക്കും സിനിമയെന്നും പ്രിയദർശൻ പറയുന്നു.

ये भी पà¥�ें- പരാജയ കാലത്ത് മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രിയദര്‍ശന്‍

ഹേര ഫേരി, ഭുല്‍ ഭൂലയ്യ, ചുപ് ചുപ് കേ, ബില്ലു, ഖട്ടാ മീട്ട, വിരാസത്, ഗര്‍ദ്ദിഷ് തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രിയന്‍ ഹിന്ദിയിലൊരുക്കിയിട്ടുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രിയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന മലയാള ചിത്രം. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

Tags:    

Similar News