പാർവതിയോ?എന്നാൽ നീ തീർന്നെടാ; പാര്‍വതിയെ നായികയാക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ‘ഉയരെ’സംവിധായകന്‍

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു ശേഷം മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു മനു അശോകൻ

Update: 2019-11-25 06:09 GMT
Advertising

ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഉയരെ. നവാഗത സംവിധായകന്‍ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്ത് ആയിരുന്നു നായിക. ആസിഫ് അലിയും ടൊവിനോ തോമസും നായകന്‍മാരായി സിനിമയിലുണ്ടായിരുന്നെങ്കിലും പാര്‍വതി തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി പാര്‍വതി മികവുറ്റ പ്രകടനമാണ് കാഴ്ച വച്ചത്.

മനു അശോകന്‍

പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലായിരുന്നു നടിയെ നായികയാക്കി മനു അശോകന്‍ ഉയരെ ഒരുക്കിയത്. ഇപ്പോഴിതാ ചിത്രം ചെയ്യുമ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ഉയരെ എന്ന സിനിമയിൽ പാർവതിയെ നായികയാക്കാൻ തീരുമാനിച്ചപ്പോൾ ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നു മനു പറയുന്നു‍. നീ തീർന്നടാ എന്നായിരുന്നു ഒരു സന്ദേശം.അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെയെന്നു മറുപടിയും നൽകി.

ये भी पà¥�ें- ‘ഉയരെ’യെ ഉയരങ്ങളിലെത്തിച്ച മേക്കോവറിന് പിന്നില്‍ ഇവരാണ്‌.. 

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു ശേഷം മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു മനു അശോകൻ. പാർവതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്കു സങ്കൽപിക്കാൻ കഴിയില്ലായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. മികച്ച പ്രതികരണമാണു ഉയരെയ്ക്കു ലഭിച്ചത്.

ये भी पà¥�ें- ‘ഉയരെ’യെ ചവിട്ടി താഴ്ത്താനായി വ്യാജൻ

ഡോ.ബിജുവിന്റെ വെയിൽമരങ്ങൾ,നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, ആനന്ദ് ജ്യോതിയുടെ ബ്രസീലിയൻ ചിത്രം ഉമ: ലൈറ്റ് ഓഫ് ഹിമാലയ എന്നിവ പ്രദർശിപ്പിച്ചു. ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ്, മംഗോളിയൻ ചിത്രം ദി സ്റ്റീഡ് എന്നിവ മികച്ച അഭിപ്രായം നേടി.

Tags:    

Similar News