സാജന്റെ ഫാമിലി ആല്‍ബത്തില്‍ നിന്നും 90കളിലെ ഫോട്ടോയുമായി അജു വര്‍ഗീസ്

സാജന്‍ ബേക്കറിയിലെ, സാജന്‍ ആരായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ കഥയുമായി എത്തിയിരിക്കുകയാണ് താരം

Update: 2020-01-15 07:34 GMT
Advertising

കമലയ്ക്ക് ശേഷം അജു വര്‍ഗീസ് നായകനായി എത്തുന്ന ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. അജു വര്‍ഗീസും ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാന്നിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. റാന്നിയിലെ ഷൂട്ടിംഗിനെ നാട്ടുകാര്‍ നല്‍കിയ സ്നേഹത്തെ കുറിച്ച് അടുത്തിടെ അജു വര്‍ഗീസ് പറഞ്ഞിരുന്നു.. ഇപ്പോഴിതാ സാജന്‍ ബേക്കറിയിലെ, സാജന്‍ ആരായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ കഥയുമായി എത്തിയിരിക്കുകയാണ് താരം.

സാജൻ, പുന്നമൂട്ടിൽ ശമേൽ മാപ്പിളേടെ ഒരേ ഒരു സന്തതി.

തന്റെ അപ്പൻ സാജന്റെ പേരിൽ റാന്നിയിൽ പണ്ട് 62ൽ ഒരു ബേക്കറി തുടങ്ങീട്ടും സാജന്റെ മനസും ശരീരവും അവിടെയൊന്നുമല്ലാരുന്നു. പല നാട്ടിൽ, പല കച്ചവടത്തിന്റെ പുറകെ പോയ സാജൻ പക്ഷെ ഒരിടത്തും വേരുറച്ചില്ല, എല്ലാ വട്ടവും നാട്ടിലേക്കു തിരിച്ചു വന്നപ്പോൾ മിച്ചം വന്നത് ജീവിതാനുഭവം മാത്രം.

ഒടുക്കം അപ്പന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം. മേരി..

ഉറവപൊട്ടി പലവഴിക്ക് ഒഴുകിയ കാട്ടുനീരിനെക്കാളും ചിതറിയ സാജന്റെ മനസ്സിനെ, ചിന്തകളെ, ഒരേ ഗതിയിലേക്ക് കൊണ്ടുപോയവളാരുന്നു മേരി. സാജൻ മനസിലാക്കാൻ ശ്രമിച്ച ഒരേ ഒരു വ്യക്തി എന്നുവേണമെങ്കിലും പറയാം. എന്നിരുന്നാലും സാജനു മേരിയെ നല്ല പേടിയാരുന്നു. ചിലപ്പോ അതുകൊണ്ടാരിക്കും പിന്നെപ്പോളോ അയാൾ നന്നായതും.

അപ്പന്റെ സൗന്ദര്യവും (ശെരിക്കും) അമ്മേടെ ഐശ്വര്യവും കിട്ടിയത് മൂത്തവൾ Betsy-ക്കാണ്, രണ്ടാമത്തവൻ Bobin മേരിടെ വയറ്റിൽ വളരുമ്പോൾ സാജനും മേരിയും നല്ല തല്ലുപിടിത്തം ഉണ്ടാരുന്ന കൊണ്ടാണെന്നു തോന്നുന്നു Bobin look-ലും സ്വഭാവത്തിലും ഇച്ചിരി മൂശേട്ട ആരുന്നു.. സാജനെ പോലെ..

90-കളിലെ ഒരു ഫോട്ടോ ആണിത്.

സാജന്റെ ഫാമിലി ആൽബത്തിൽ നിന്നും

സാജൻ, പുന്നമൂട്ടിൽ ശമേൽ മാപ്പിളേടെ ഒരേ ഒരു സന്തതി. തന്റെ അപ്പൻ സാജന്റെ പേരിൽ റാന്നിയിൽ പണ്ട് 62ൽ ഒരു ബേക്കറി...

Posted by Aju Varghese on Tuesday, January 14, 2020

-എന്നു പറഞ്ഞുകൊണ്ടാണ് സാജന്റെ ഫാമിലി ഫോട്ടോ സഹിതം, അജു വര്‍ഗീസ് സിനിമയെ കുറിച്ചുള്ള കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

Tags:    

Similar News