സിനിമകളെ ഡീഗ്രേഡ് ചെയ്യാന്‍ സോഷ്യല്‍ മീഡിയയിലൂടെ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

Update: 2020-01-31 21:49 GMT
Advertising

സിനിമകളെ ഡീഗ്രേഡ് ചെയ്യാന്‍ സോഷ്യല്‍ മീഡിയയിലൂടെ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താനും അതിന്‍റെ ഇരയാണ്. പുതിയ സാമൂഹിക സാഹചര്യമനുസരിച്ചുള്ള സെന്‍സറിങ് സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാണുണ്ടാക്കുന്നതെന്നും അടൂര്‍ ദോഹയില്‍ പറഞ്ഞു.

ദോഹയില്‍ ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കവെയാണ് അടൂര്‍ ഗോപാലകൃഷ്ണനും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മനസ്സ് തുറന്നത്. ‘പുതുതായിറങ്ങുന്ന സിനിമകളെ സോഷ്യല്‍ മീഡിയകളിലൂടെ ഡീഗ്രേഡ് ചെയ്ത് തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. താനും അതിന് ഇരയാണ്. അങ്ങേയറ്റം ആഭാസത്തരങ്ങളാകുന്ന പുതിയ ടെലിവിഷന്‍ പരിപാടികള്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രതിലോമപരമായ സ്വാധീനമാണ് ചെലുത്തുന്നത്. പുതിയ സാമൂഹിക സാഹചര്യമനുസരിച്ചുള്ള സെന്‍സറിങ് സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാണുണ്ടാക്കുന്നത്’; അടൂര്‍ പറഞ്ഞു

Full View

പ്രവാസ നാടുകളില്‍ മാന്യനായ മലയാളി നാട്ടിലെത്തിയാല്‍ ക്രിമിനലാകുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയെ തെല്ലും പേടിയില്ലാത്തത് കൊണ്ടാണെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. ദോഹയില്‍ ജനനന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയതായിരുന്നു അടൂരും ഭാഗ്യലക്ഷ്മിയും.

Tags:    

Similar News