ദൈവം നമുക്കുള്ളിൽ തന്നെയാണ്, ഇപ്പോൾ മതസ്പർധക്കുള്ള സമയമല്ലെന്ന് എ.ആര്‍ റഹ്മാന്‍

മനുഷ്യത്വം ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണ്

Update: 2020-04-02 15:45 GMT
Advertising

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകര്‍ക്ക് നന്ദി അറിയിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ. റഹമാൻ രംഗത്ത്. ആരോഗ്യപ്രവര്‍ത്തകരുടെ ധൈര്യത്തിനും നിസ്വാര്‍ത്ഥ സേവനത്തിനും നന്ദി പറയുന്നതായി റഹ്മാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

റഹ്മാന്റെ പോസ്റ്റിന്റെ പൂർണരൂപം

‘നമുക്കിടയിലെ വ്യത്യാസങ്ങളെ മറന്ന് ലോകത്തെ കീഴ്മേൽ മറിക്കുന്ന ഈ അദൃശ്യശത്രുവിനെ നേരിടാനുളള യജ്ഞത്തിൽ ഒരുമിച്ചു നിൽക്കണം. മനുഷ്യത്വം ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണ്. നമ്മുടെ അയൽക്കാരെയും പ്രായമാവരെയും അതിഥി തൊഴിലാളികളെയും നമുക്ക് സഹായിക്കാം.

ദൈവം നമുക്കുള്ളിൽ തന്നെയാണ്. ഇപ്പോൾ മതസ്പർധക്കുള്ള സമയമല്ല. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുക. കുറച്ചുകാലത്തേക്ക് നിങ്ങൾ സ്വയം ഐസോലേഷനിലിരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ ഗുണകരമായി ഭവിക്കും. നിങ്ങൾ വൈറസിന്റെ വാഹകരാണെന്നു പോലും ഈ രോഗം നിങ്ങളെ അറിയിക്കില്ല. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളെ അവഗണിക്കേണ്ട. വ്യാജ വാർത്തകളും പ്രചാരണങ്ങളും നടത്തി ആകാംക്ഷയും ഭീതിയും വർധിപ്പിക്കേണ്ട സമയവുമല്ല ഇത്. ചിന്തിച്ച് പ്രവർത്തിക്കാം. അനേകകോടി ആളുകളുടെ ജീവനുകൾ നമ്മുടെ കയ്യിലാണെന്ന ചിന്തയിൽ…’

Dear Friends, This message is to thank the doctors, nurses and all the staff working in hospitals and clinics all...

Posted by A.R. Rahman on Wednesday, April 1, 2020
Tags:    

Similar News