വിജനമായ വഴികള്‍, ശൂന്യമായ ഇടങ്ങള്‍; ശരിക്കും കരഞ്ഞുപോയെന്ന് നടി കനിഹ

അവസ്ഥ ഇത്ര ഭീകരമാണെന്ന് പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്

Update: 2020-04-03 10:22 GMT
Advertising

അത്യന്തം ഭീതികരമായ കോവിഡ് നാളുകളിലൂടെ കടന്നുപോവുകയാണ് നാം. കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൌണ്‍ പത്താ ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ആരും പുറത്തിറങ്ങാത്ത വഴികള്‍, ആള്‍ക്കൂട്ടം തിക്കിത്തിരക്കാറുള്ള ഇടങ്ങളെല്ലാം ശൂന്യമായിരിക്കുകയാണ്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമാണ് പലരും പുറത്തിറങ്ങുന്നത്. ലോക് ഡൌണിന്റെ പത്താം ദിവസം പുറത്തിറങ്ങിയ നടി കനിഹ അവിടെ കണ്ട കാഴ്ചകള്‍ പങ്കുവയ്ക്കുകയാണ്.

കനിഹയുടെ കുറിപ്പ്

പത്ത് ദിവസത്തെ വീട്ടിലിരിപ്പിന് ശേഷം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ എന്നെ തകര്‍ത്തുകളഞ്ഞു.വളരെ വേദന തോന്നുന്ന കാഴ്ച. കണ്ണു നിറഞ്ഞു പോയി. അവസ്ഥ ഇത്ര ഭീകരമാണെന്ന് പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്.

ഒഴിഞ്ഞ നിരത്തിലൂടെ കാറോടിച്ചു പോകേണ്ടി വന്നൊരവസ്ഥ. നാം നേരിടുന്ന അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുക എന്നത് തീര്‍ത്തും ഉള്‍ക്കിടലം ഉണ്ടാക്കുന്ന ഒന്നാണ്. എന്താണെന്ന് അറിയില്ല, കണ്ടപ്പോള്‍ കരഞ്ഞുപോയെന്ന് കനിഹ കുറിക്കുന്നു.

ഈ അവസ്ഥയുമായി നാം പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് കുട്ടികള്‍ക്ക് അറിയില്ലെങ്കിലും അവരും പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ വരുമാനമില്ല. ജോലിക്കു പോകുന്ന മുതിര്‍ന്നവര്‍ വീട്ടിലിരിക്കുന്നു. ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഇത് ഇനി എത്ര നാള്‍ നീളുമെന്ന് അറിയില്ല. ഇപ്പോഴുള്ളത് പ്രതീക്ഷ മാത്രമാണെന്നും കനിഹ പറയുന്നു.

Tags:    

Similar News