‘നമ്മളെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുമെന്ന് ഉറപ്പാക്കാം’; കോവിഡ് 19നെ തരണം ചെയ്യാന്‍ നിരവധി പദ്ധതികളുമായി ഷാറൂഖ് ഖാന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്സ്, മീര്‍ ഫൌണ്ടേഷന്‍, റെഡ് ചില്ലീസ് വിഎഫ്എക്സ് തുടങ്ങി അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങള്‍ വഴിയാണ് സഹായങ്ങള്‍ നല്‍കപ്പെടുക

Update: 2020-04-03 12:53 GMT
Advertising

കോവിഡ് 19നെ പ്രതിരോധിക്കാനായി നിരവധി പദ്ധതികളുമായി ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉള്‍പ്പെടെ നാല് ദുരിതാശ്വാസ ഫണ്ടുകളിലേക്ക് സംഭാവനകള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ഷാറൂഖ് ഖാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്സ്, മീര്‍ ഫൌണ്ടേഷന്‍, റെഡ് ചില്ലീസ് വിഎഫ്എക്സ് തുടങ്ങി അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങള്‍ വഴിയാണ് സഹായങ്ങള്‍ നല്‍കപ്പെടുക.

പി‌എം കെയേഴ്‌സ് ഫണ്ട്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട്, ഏക് സാത്ത് - ദി എർത്ത് ഫൗണ്ടേഷൻ, റോട്ടി ഫൗണ്ടേഷൻ, വർക്കിംഗ് പീപ്പിൾസ് ചാർട്ടർ എന്നിവ ഉള്‍പ്പെടെ ഏഴ് സംരംഭങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഷാരൂഖ് ഖാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50,000 പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് കിറ്റുകൾ നൽകുന്നതിന് താരത്തിന്‍റെ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും, മീർ ഫൗണ്ടേഷനും സഹകരിക്കും. മുംബൈയിലെ 5500 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കെങ്കിലും വേണ്ട സാധനങ്ങള്‍ നല്‍കും. ദിവസേന 10,000 ഭക്ഷണ കിറ്റുകള്‍ എന്ന തലത്തില്‍ 3,00,000 കിറ്റുകള്‍ വിതരണം ചെയ്യും. അത്യാവശ്യ സാധനങ്ങളടങ്ങുന്ന കിറ്റുകള്‍ ഡല്‍ഹിയിലെ 2500 ദിവസവേതന തൊഴിലാളികള്‍ക്ക് നല്‍കും. ആസിഡ് അറ്റാക്കില്‍ നിന്നും തിരിച്ചുവന്ന 100 പേര്‍ക്ക് ചെറിയ സ്റ്റൈഫനും നല്‍കപ്പെടും.

ഈ ഒരു അവസരത്തില്‍ മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഒറ്റക്കല്ല എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. അന്വോന്യം സഹായിക്കാനായി നമുക്ക് ഒത്തുചേരാം. ഷാറൂഖ് ഖാന്‍ പറഞ്ഞു.

Tags:    

Similar News