ഇത് കേരളത്തിന്‍റെ ‘വിളക്കേന്തിയ മാലാഖ’; ശൈലജ ടീച്ചറെ പ്രശംസിച്ച് പ്രിയദര്‍ശന്‍

ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാവുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ

Update: 2020-04-08 11:24 GMT
Advertising

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യമന്ത്രി കെകെ ശൈലജയുടേയും നേതൃത്വത്തില്‍ നടക്കുന്ന പ്രവർത്തനങ്ങൾ മഹാരാഷ്ട്ര പഠിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോൾ കെകെ ശൈലജയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

ശൈലജ ടീച്ചർ കേരളത്തിലെ ഫേലോറൻസ് നൈറ്റിംഗൽ ആണെന്നാണ് അദ്ദേഹം കുറിച്ചത്. "കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ! നിരവധി പേർക്ക് പ്രചോദനമാണ് താങ്കൾ. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങൾ പ്രശംസാവഹമാണ്!" കെകെ ശൈലജയുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

Full View

ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാവുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ. ‘വിളക്കേന്തിയ മാലാഖ’ എന്ന് അറിയപ്പെടുന്ന ഇവർ ക്രിമിയൻ യുദ്ധകാലത്ത് പരുക്കേറ്റ പട്ടാളത്തിന് നൽകിയ പരിചരണത്തിലൂടെയാണ് പ്രശസ്തയാകുന്നത്.

Tags:    

Similar News