നാടണയാന്‍ കൊതിക്കുന്ന പ്രവാസികളെ ഓർമിപ്പിച്ച് ഹ്രസ്വ ചിത്രം

Update: 2020-05-12 03:18 GMT
Advertising

പ്രവാസികൾ നാടണയുമ്പോൾ ഇനിയും നാട്ടിലേക്കെത്താനാവാത്തവരെയും കൂടി ഓർമിപ്പിച്ചു കൊണ്ട് ഒരു ഹ്രസ്വ ചിത്രം. പരുമല സെന്‍റ് ഗ്രിഗോറിയോസ് ‌ കോളേജിലെ വിദ്യാർത്ഥികൾ ചേർന്നാണ് ചിത്രമൊരുക്കിയത്. ലോക് ഡൗൺ നിബന്ധനകൾ പൂർണമായും പാലിച്ചു മൊബൈൽ ഫോണിലാണ് ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തിയാക്കിയത്.

നാട്ടിലേക്ക് തിരിച്ചു വരുന്നവർക്കും, വരാൻ ആഗ്രഹിക്കുന്നവർക്കും, നാട്ടിലേക്കെത്താൻ കഴിയാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്കുമാണ് വിദ്യാർത്ഥികൾ ഈ ചെറു ചിത്രം സമർപ്പിക്കുന്നത്. ഇതിനോടകം നാട്ടിലേക്കെത്തിയ പ്രവാസികൾക്ക് നമ്മുടെ പിന്തുണ വേണം എന്ന് കൂടി ചിത്രം പ്രേക്ഷകനെ ഓർമിപ്പിക്കുന്നു.

ലോക് ഡൗൺ ആയതിനാൽ വീടുകളിൽ ഇരുന്നു മൊബൈൽ ഫോണിലാണ് അഭിനേതാക്കൾ അവരവരുടെ രംഗങ്ങൾ ചിത്രീകരിച്ചത്. കോളേജിലെ തന്നെ എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥിനി സിൽവിയ സാജുവാണ് ഷോര്‍ട്ട് ഫിലിമിന്‍റെ ആശയവും എഡിറ്റിങ്ങും, സംവിധാനവും നിർവഹിച്ചത്. അകലെ എന്ന് പേരിട്ടിരിക്കുന്ന ഈ ചെറു ചിത്രം പ്രവാസികൾക്ക് കോവിഡ് വരുത്തിയിരിക്കുന്ന വ്യത്യസ്തങ്ങളായ ആഘാതങ്ങളെ ഓരോ പ്രേക്ഷകനിലേക്കുമെത്തിക്കുന്നു.

Full View
Tags:    

Similar News