മാസ് ലുക്കില്‍ നിവിന്‍; തുറമുഖത്തിന്‍റെ പോസ്റ്റര്‍ വൈറലാകുന്നു

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

Update: 2020-05-17 06:21 GMT
Advertising

ഏറെ പ്രതീക്ഷകളുമായി നിവിൻ പോളിയുടെ മാസ് ലുക്കില്‍ തുറമുഖം സെക്കൻഡ് ലുക്ക് പോസ്റ്റർ. രാജീവ് രവിയുടെ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുറമുഖത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അര്‍ജുൻ അശോകൻ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ये भी पà¥�ें- കമ്മട്ടിപ്പാടത്തിന് ശേഷം കൊച്ചിയിലെ തൊഴിലാളികളുടെ കഥയുമായി രാജീവ് രവി; ‘തുറമുഖം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Tags:    

Similar News