ദിവ്യ,അജു,കുട്ടന്‍; ബാംഗ്ലൂര്‍ ഡേയ്സ് ഓര്‍മ്മകളില്‍ നിവിന്‍ പോളി

മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്

Update: 2020-05-30 07:53 GMT
Advertising

സൌഹൃദത്തിന്‍റെ, ബന്ധങ്ങളുടെ ആഴം പറഞ്ഞ ബാംഗ്ലൂര്‍ ഡേയ്സ് പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. 2014 മേയ് 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആറാം വാര്‍ഷിക വേളയില്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. നസ്രിയ,ദുല്‍ഖര്‍, അഞ്ജലി മേനോന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് നിവിന്‍ പങ്കുവച്ചത്.

മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. ദുൽക്കർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം, ഫഹദ് ഫാസിൽ, പാർവ്വതി ടി.കെ., ഇഷ തൽവാർ, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂർ ഡേയ്സ് പറയുന്നത്. നിരൂപകരിൽ നിന്നും പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി. 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.

കേരളത്തിലെ യുവാക്കള്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്സ്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴും കേരളത്തിലെ കല്യാണവീടുകളില്‍ തുടക്കം മാംഗല്യം എന്ന ഗാനം അലയൊലി തീര്‍ക്കാറുണ്ട്.

Full View
Tags:    

Similar News