സുനാമി ഉള്‍പ്പെടെ 10 സിനിമകളുടെ ചിത്രീകരണം നിയന്ത്രണങ്ങളോടെ തുടങ്ങി

ചിത്രീകരണ സമയത്ത് 50 പേര്‍ മാത്രമേ സെറ്റില്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നത് അടക്കമുള്ള കർശന നിബന്ധനകളോടെയാണ് ചിത്രീകരണം.

Update: 2020-06-15 08:39 GMT
Advertising

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച മലയാള സിനിമകളുടെ ചിത്രീകരണം സജീവമാകുന്നു. സംസ്ഥാനത്ത് 10 സിനിമകളുടെ ചിത്രീകരണം ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്.

ചിത്രീകരണ സമയത്ത് 50 പേര്‍ മാത്രമേ സെറ്റില്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നത് അടക്കമുള്ള കർശന നിബന്ധനകളോടെയാണ് സിനിമ ചിത്രീകരണം മുന്നോട്ട് പോകുന്നത്. ഇന്‍ഡോര്‍ ചിത്രീകരണങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ശരീരോഷ്മാവ് പരിശോധിച്ചും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയുമാണ് ഓരോരുത്തരേയും ലൊക്കേഷനിലേക്ക് പ്രവേശിപ്പിക്കുന്നത്.

ലാലും മകന്‍ ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സുനാമി സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ സിനിമകളുടെ ചിത്രീകരണം ആരംഭിക്കും.

ലോക്ക്ഡൗണ്‍ സിനിമാ മേഖലയ്ക്കും കനത്ത നഷ്ടമാണ് വരുത്തി വെച്ചത്. പല സിനിമകളുടേയും ചിത്രീകരണം മുടങ്ങികിടക്കുകയാണ്. ചിത്രീകരണം പൂർത്തിയാക്കിയാലും കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഉടൻ തിയറ്റർ റിലീസിങിന് സാധ്യതയില്ല.

Full View
Tags:    

Similar News