വൈറലായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ച് ഏറ്റെടുത്ത് ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും

എന്‍റെ വക ഒരു ബ്ലാക് ആൻഡ് വൈറ്റ് പടം എന്നാണ് വിധു പ്രതാപ് ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് എഴുതിയിരിക്കുന്നത്.

Update: 2020-07-30 10:15 GMT

ആഗോള തലത്തില്‍ വൈറലായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ച് ഏറ്റെടുത്ത് ഗായകന്‍ വിധു പ്രതാപ്. തന്നെ ആരും ചലഞ്ച് ചെയ്തില്ല എങ്കിലും താനും പോസ്റ്റ് ചെയ്യുകയാണെന്ന് കുറിച്ചാണ് വിധു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയുമായുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പക്ഷേ, ഫോട്ടോ ബ്ലാക് ആന്‍റ് വൈറ്റ് അല്ലാ എന്നതാണ് പോസ്റ്റിലെ ട്വിസ്റ്റ്.. തന്‍റെ ഭാര്യയുടെ കൂടെ നില്‍ക്കുമ്പോള്‍ താന്‍ ബ്ലാക്കും ഭാര്യ ദീപ്തി വൈറ്റുമാണ് എന്നാണ് വിധു പറയുന്നത് എന്നര്‍ത്ഥത്തില്‍ നിരവധി കമന്‍റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. നര്‍ത്തകിയും നടിയുമായ ദീപ്തിയാണ് വിധുപ്രതാപിന്‍റെ ഭാര്യ.

Advertising
Advertising

ആരും എന്നെ ചലഞ്ച് ചെയ്‍തില്ല. എങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും പോസ്റ്റുന്നു. എന്‍റെ വക ഒരു ബ്ലാക് ആൻഡ് വൈറ്റ് പടം എന്നാണ് വിധു പ്രതാപ് ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് എഴുതിയിരിക്കുന്നത്.

ആരും എന്നെ challenge ചെയ്തില്ല. എങ്കിലും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും പോസ്റ്റുന്നൂ എന്റെ വക ഒരു black & white പടം 🖤🤍 😎 #MenSupportingWomen #ChallengeAccepted

Posted by Vidhu Prathap on Wednesday, July 29, 2020

നിരവധി സെലിബ്രിറ്റികളാണ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ലോകമെമ്പാടും ട്രെന്‍റായി മാറിയിരിക്കുകയാണ് ഈ ചലഞ്ച്. സ്ത്രീകളുടെ ശാക്തീകരണത്തിന്‍റെ പ്രാധാന്യമാണ് ചലഞ്ചിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്. തങ്ങളുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യേണ്ടത്.

കഴിഞ്ഞ ആഴ്ചയാണ് ഇന്‍സ്റ്റഗ്രാമില്‍ ആ ചലഞ്ച് ആരംഭിച്ചത്. സ്ത്രീകളാണ് പരസ്പരം വെല്ലുവിളിക്കുന്നതും വെല്ലുവിളി സ്വീകരിക്കുന്നതും. കൂടുതലൊന്നും പോസ്റ്റില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് നിബന്ധന. നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ ഈ വൈറല്‍ ചലഞ്ചില്‍ പങ്കെടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് പിന്തുണ അര്‍പ്പിച്ച് MenSupportingWomen എന്ന ഹാഷ് ടാഗില്‍ പുരുഷന്മാരും ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

Tags:    

Similar News