'ഈ കുഞ്ഞു പയ്യന് എത്ര ലൈക്ക്? ഇനി ഒരു 30 വര്‍ഷം ഇക്ക അടക്കി വാഴും'

പ്രായം തോല്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ മാത്രമല്ല ഏറ്റെടുത്തത്. യുവതാരങ്ങളും കമന്റുകളുമായി ചിത്രത്തിന് താഴെ സജീവമായിരുന്നു

Update: 2020-08-17 04:37 GMT

ഇന്നലെ ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നുവേണ്ട സകല സാമൂഹ്യ മാധ്യമങ്ങളിലും മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലായി. പ്രായം തോല്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ മാത്രമല്ല ഏറ്റെടുത്തത്. യുവതാരങ്ങളും കമന്റുകളുമായി ചിത്രത്തിന് താഴെ സജീവമായിരുന്നു.

ഈ കുഞ്ഞു പയ്യന് എത്ര ലൈക്ക് ? അധികാരികളുടെ മുന്നിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക ..

Posted by Ramesh Pisharody on Sunday, August 16, 2020

‘ഇനീപ്പ നമ്മള്‍ നിൽക്കണോ? പോകണോ?’–ഷറഫുദ്ദീൻ, കോവിഡിന് ശേഷം സിനിമയിൽ അവസരം തേടുന്ന ഒരു ചെറുപ്പക്കാരന്റെ സെൽഫിയാണ്. സംവിധായകർ ദയവായി ശ്രദ്ധിക്കുക. ഇനിയൊരു 30 വർഷം ഇക്ക അടക്കിവാഴും’– അനൂപ് മേനോൻ, ‘ഈ കുഞ്ഞ് പയ്യന് എത്ര ലൈക്ക്, അധികാരികളുടെ മുന്നിൽ എത്തുന്നത് വരെ ഷെയർ ചെയ്യൂ’– രമേശ് പിഷാരടി, 'ചുള്ളന്‍ മമ്മൂക്ക'- ഉണ്ണി മുകുന്ദന്‍, 'അതിസുന്ദരന്‍'- രജിഷ വിജയന്‍ എന്നിങ്ങനെ പോകുന്നു യുവതാരങ്ങളുടെ കമന്‍റ്.

Advertising
Advertising

ടൊവിനോ തോമസ്, ജയസൂര്യ, ആസിഫ് അലി, നസ്‍രിയ, റിമി ടോമി, അനു സിത്താര, അനുപമ പരമേശ്വരന്‍, പേളി മാണി തുടങ്ങി നിരവധി പേര്‍ മമ്മൂട്ടിയുടെ ചിത്രത്തിന് കയ്യടിച്ചു. വീട്ടിലിരുന്നുള്ള ജോലിയാണെന്നും മറ്റ് ജോലികൾ ഒന്നുമില്ലെന്നും വർക്ക് ഔട്ടാണ് പരിപാടിയെന്നുമാണ് ചിത്രത്തിന് മമ്മൂട്ടി നല്‍കിയ അടിക്കുറിപ്പ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ ചിത്രത്തിന് വേണ്ടിയുള്ള വര്‍ക്ക് ഔട്ട് ആണെന്നാണ് ആരാധകരുടെ പൊതുവിലുള്ള നിഗമനം.

അതിനിടെ ചിലരുടെ ചര്‍ച്ച സെല്‍ഫിയെടുത്ത ആ ഫോണിലെ കുറിച്ചായി. . 2020 മാര്‍ച്ച് ആറിന് പുറത്തിറങ്ങിയ സാംസങ്ങിന്‍റെ ഗാലക്സി S20 അള്‍ട്രാ ഫോണാണ് മമ്മൂട്ടി ഉപയോഗിച്ചതെന്ന് ആരാധകര്‍ കണ്ടുപിടിച്ചു.

Tags:    

Similar News