തുളസിയിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത കട്ടന്‍ കാപ്പി; അച്ഛന്റെ സ്പെഷ്യലുമായി പാര്‍വതി
ലിറ്റില്‍ ബിഗ് തിങ്സ്, ചിങ്ങം എന്നീ ഹാഷ് ടാഗുകളോടെയാണ് വീഡിയോ പങ്കുവച്ചത്
കോവിഡ് കാലത്ത് സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി പാര്‍വതി തിരുവോത്ത്. ലോക്ഡൌണ് കാലത്തെ കുടുംബ വിശേഷങ്ങള്‍ പാര്‍വതി പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ മൂക്ക് കുത്തുന്നതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോള്‍ മലയാളികളുടെ ഇഷ്ട പാനീയമായ കട്ടന്കാപ്പിയുണ്ടാക്കുന്നതിന്റെ വീഡിയോയാണ് താരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തുളസിയിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത കാപ്പി പാര്‍വതിയുടെ അച്ഛന്റെ സ്പെഷ്യലാണ്.
ये à¤à¥€ पà¥�ें- ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്; പാര്‍വതി തിരുവോത്ത്
തുളസിയില നുള്ളുന്നതു മുതല്‍ കാപ്പിയുണ്ടാക്കുന്നതുവരെയുള്ളവ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ലിറ്റില്‍ ബിഗ് തിങ്സ്, ചിങ്ങം എന്നീ ഹാഷ് ടാഗുകളോടെയാണ് വീഡിയോ പങ്കുവച്ചത്. അതേസമയം കട്ടന്കാപ്പിയെക്കാള് ആരാധകര്‍ ശ്രദ്ധിച്ചത് കൈപ്പിടി പൊട്ടിയ ചായപ്പാത്രത്തിന്റെയും പഞ്ചസാര തീരാറായ പാത്രത്തിന്റെയും കാര്യങ്ങളാണ്. എല്ലാ വീട്ടിലും കാണും കൈപ്പിടിയില്ലാത്ത ഒരു ചായപ്പാത്രമെന്നും ഒരു ആരാധകര്‍ കുറിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ പ്രതിഫലം കിട്ടിയാലും നിങ്ങളും ഞങ്ങളെ പോലെ തന്നെയല്ലേ എന്നാണ് മറ്റൊരു കമന്റ്.