ആണ്‍മക്കളെ മനസിലാക്കാന്‍ സ്നേഹസമ്പന്നനായ അച്ഛന് മാത്രേ സാധിക്കൂ; മണിയറയിലെ അശോകന്‍റെ രസകരമായ ട്രയിലര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്

Update: 2020-08-28 08:21 GMT
Advertising

ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും നായികനായകന്‍മാരാകുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. ഒരു കല്യാണം കഴിക്കാനുള്ള അശോകന്‍റെ പെടാപ്പാടാണ് ട്രയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ये भी पà¥�ें- നെറ്റ്ഫ്ളിക്സ് റിലീസ് സ്ഥിരീകരിച്ച് ദുല്‍ഖര്‍; 'മണിയറയിലെ അശോകന്‍' തിരുവോണദിനത്തില്‍

വേഫറെർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് മണിയറയിലെ അശോകൻ. ചിത്രം ഈ തിരുവോണദിനമായ ആഗസ്ത് 31ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാൻ തന്നെയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. നവാഗതനായ ഷംസു സായ്ബയാണ് സംവിധാനം.ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്.

Full View
Tags:    

Similar News