ഹിന്ദു ദേവതയെ അപമാനിച്ചുവെന്ന് ആരോപണം; വിവാദങ്ങള്‍ക്കൊടുവില്‍ 'ലക്ഷ്മി ബോംബി'ന്‍റെ പേര് മാറ്റി

ഹൈന്ദവ സംഘടനയായ കര്‍ണിസേന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു

Update: 2020-10-30 04:56 GMT
Advertising

വിവാദങ്ങളെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് അക്ഷയ് കുമാര്‍ നായകനായ ലക്ഷ്മി ബോംബ് എന്ന ചിത്രത്തിന്‍റെ പേര് മാറ്റി.'ലക്ഷ്മി ബോംബ്' എന്നതിനുപകരം 'ലക്ഷ്മി' എന്നു മാത്രമായിരിക്കും ചിത്രത്തിന്‍റെ പുതിയ പേര്. ലക്ഷ്മി എന്ന് ഇംഗ്ലീഷില്‍ എഴുതുമ്‌ബോഴുള്ള സ്പെല്ലിംഗും മാറ്റിയിട്ടുണ്ട്. നേരത്തെ Laxmmi എന്നായിരുന്നത് പുതിയ ടൈറ്റില്‍ അനുസരിച്ച് Laxmii എന്നാക്കിയിട്ടുണ്ട്.

ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയെ അപമാനിച്ചുവെന്നാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം. ലക്ഷ്മി' എന്ന പേരിനൊപ്പം 'ബോംബ്' എന്ന വാക്ക് ചേര്‍ത്തുവച്ചതാണ് വിമശത്തിന് കാരണമായത്. ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

ये भी पà¥�ें- തകര്‍ത്തുവാരി അക്ഷയ് കുമാര്‍; ലക്ഷ്മി ബോംബ് ട്രയിലര്‍ കാണാം

ഹൈന്ദവ സംഘടനയായ കര്‍ണിസേന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ചിത്രത്തിന്‍റെ പേര് മാറ്റിയ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

തമിഴില്‍ ഹിറ്റായ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് ആണ് കാഞ്ചന എന്ന ചിത്രം സംവിധാനം ചെയ്തതും ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും. ഹിന്ദിയിലും ലോറന്‍സ് തന്നെയാണ് സംവിധാനം. കിയാര അദ്വാനിയാണ് നായിക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

Tags:    

Similar News