40 വര്‍ഷങ്ങള്‍ക്ക് ശേഷം ജയന്‍റെ 'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്; ട്രയിലര്‍ കാണാം

1980 ഏപ്രില്‍ 18നാണ് അങ്ങാടി തിയറ്ററുകളിലെത്തിയത്. ടി. ദാമോദരനായിരുന്നു തിരക്കഥ

Update: 2020-11-11 02:37 GMT
Advertising

'' മേബി വീ ആര്‍ പുവര്‍, കൂലീസ്, ട്രോളി പുള്ളേഴ്സ്, ബട്ട് വീ ആർ നോട്ട് ബെഗ്ഗേഴ്സ്'' സൂപ്പര്‍ സ്റ്റാര്‍ ജയന്‍റെ ഈ ഹിറ്റ് ഡയലോഗ് അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ജയന്‍റെ അഭിനയ ജീവിതത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കഥാപാത്രമായിരുന്നു അങ്ങാടിയിലെ ബാബു. വര്‍ഷങ്ങള്‍ക്ക് വീണ്ടും അങ്ങാടി പ്രേക്ഷകരിലേക്കെത്തുകയാണ്.

ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വരുന്നത്. എസ് ക്യൂബ് ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെ നവംബര്‍ 16 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാം. ചിത്രത്തിന്‍റെ തകര്‍പ്പന്‍ ട്രയിലറും എസ്. ക്യൂബ് ഫിലിംസ് പുറത്തുവിട്ടിട്ടുണ്ട്.

1980 ഏപ്രില്‍ 18നാണ് അങ്ങാടി തിയറ്ററുകളിലെത്തിയത്. ടി. ദാമോദരനായിരുന്നു തിരക്കഥ. നിര്‍മ്മാണം പി.വി ഗംഗാധരനും. സീമ, സുകുമാരന്‍, അംബിക, രാഘവന്‍, കുതിരവട്ടം പപ്പു,ശങ്കരാടി, ജോസ്, രവി കുമാര്‍, ബാലന്‍ കെ.നായര്‍, സുരേഖ തുടങ്ങി അന്നത്തെ തിരക്കുള്ള താരങ്ങളെല്ലാം അണിനിരന്ന ചിത്രമായിരുന്നു അങ്ങാടി. ചിത്രത്തിന് വേണ്ടി ശ്യാം സംവിധാനം ചെയ്ത ഗാനങ്ങളും ഹിറ്റായിരുന്നു.

Full View
Tags:    

Similar News