'രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്, കോവിഡ് അങ്ങനെയല്ല'; നടന്‍ സിദ്ദീഖ്

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിദ്ദീഖ് രാഷ്ട്രീയ കൊലപാതകത്തിനെതിരെ പ്രതികരിച്ചത്

Update: 2021-04-10 06:02 GMT

കണ്ണൂര്‍ കൂത്തുപറമ്പ് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ സിദ്ദീഖ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്. കോവിഡ് പക്ഷേ അങ്ങനെയല്ല നേതാക്കള്‍ക്ക് അതില്‍ പരിരക്ഷയില്ലെന്ന് സിദ്ദീഖ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിദ്ദീഖ് രാഷ്ട്രീയ കൊലപാതകത്തിനെതിരെ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ കൂടെ പശ്ചാത്തലത്തിലാണ് നടന്‍ സിദ്ദീഖ് വിമര്‍ശനം ഉന്നയിച്ചത്. അതെ സമയം കോവിഡ് ബാധിതരായ പിണറായി വിജയന്‍റെയും ഉമ്മന്‍ ചാണ്ടിയുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertising
Advertising

നടന്‍ സിദ്ദീഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്, കോവിഡ് അങ്ങനെയല്ല, നേതാക്കള്‍ക്കും ഒരു പരിരക്ഷയുമില്ല

Posted by Sidhique on Friday, April 9, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News