2025ലെ ഏറ്റവും ലാഭകരമായ ഇന്ത്യൻ സിനിമയുടെ നിർമാണച്ചെലവ് വെറും ഏഴ് കോടി രൂപ

ആദ്യ ആഴ്ചയിൽ ചിത്രം 23 കോടി രൂപയാണ് നേടിയത്

Update: 2025-07-18 04:15 GMT

മുംബൈ: ബിഗ് ബജറ്റ് ചിത്രങ്ങളിറക്കി കോടികൾ തിരിച്ചുപിടിക്കുക എന്നത് ഇന്ത്യൻ സിനിമയിൽ സർവസാധാരണമായി. ചെറിയ ബജറ്റിലെ സിനിമകളോട് താരങ്ങൾക്കും നിർമാതാക്കൾക്കും സംവിധായകർക്കും വലിയ താൽപര്യമില്ല. എന്നാൽ ഏറ്റവും കൂടുതൽ ലാഭം നേടിയത് ഒരു കുഞ്ഞ് ചിത്രമാണ്. നിർമാണച്ചെലവാകട്ടെ വെറും ഏഴ് കോടി.

തമിഴ് കോമഡി ഡ്രാമയായ ടൂറിസ്റ്റ് ഫാമിലിയാണ് 2025-ൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ലാഭകരമായ ഇന്ത്യൻ ചിത്രം.അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ഈ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തിയറ്ററുകളുകളിൽ പ്രേക്ഷകരെ എത്തിച്ചത്. ഏപ്രിൽ 29-ന് പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മിഥുൻ ജയ് ശങ്കർ, എം ശശികുമാർ, രമേശ് തിലക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

Advertising
Advertising

 

ആദ്യ ആഴ്ചയിൽ ടൂറിസ്റ്റ് ഫാമിലി 23 കോടി രൂപ നേടി, എന്നാൽ രണ്ടാം ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ 29 കോടിയാണ് നേടിയത്. ഇതുൾപ്പടെ 90 കോടി രൂപയാണ് സിനിമ മൊത്തം കലക്ട് ചെയ്തത്. സിനിമ ഒടിടി പ്ലാറ്റ്​ഫോമിൽ റിലീസായ ശേഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News