കശ്മീരിലെ തണുപ്പില്‍ ഒരു 'തീ' ഫോട്ടോ; ലോകേഷ് മാജിക്കില്‍ 'ലിയോ' ഒരുങ്ങുന്നു

ചിത്രീകരണത്തിനായി നടി തൃഷ കശ്മീരിലെത്തിയിരുന്നു

Update: 2023-02-10 15:08 GMT
Editor : ijas | By : Web Desk

വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രം ലിയോയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ലോകേഷ് കനകരാജ് ആണ് ലിയോയുടെ ചിത്രീകരണ സ്ഥലത്ത് നിന്നുള്ള പുതിയ ചിത്രം പുറത്തുവിട്ടത്. കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും തീയ്ക്ക് ചുറ്റും ചൂട് കായുന്നതാണ് പുറത്തുവന്ന ചിത്രം. വിജയ്, ഗൗതം വാസുദേവ് മേനോൻ, മലയാളിയായ മാത്യു തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ലോകേഷ് പങ്കുവെച്ചത്. ചിത്രീകരണത്തിനായി നടി തൃഷ കശ്മീരിലെത്തിയിരുന്നു.

Advertising
Advertising

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. മലയാളി താരം മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമിക്കുന്ന ചിത്രമാണിത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കും. ഛായാഗ്രഹണം : മനോജ് പരമഹംസ. ചിത്രം സെപ്റ്റംബര്‍ 19ന് തിയറ്ററുകളില്‍ റിലീസിനെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News