അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ഇന്ന് ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകും

ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഹാജരാകൽ

Update: 2021-07-13 02:22 GMT
Editor : Jaisy Thomas | By : Web Desk

നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ഇന്ന് ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഹാജരാകൽ. അറസ്റ്റ് രേഖപ്പെടുത്തിയാലും ആദിത്യനെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ആദിത്യന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന്‍ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളി ദേവിയുടെ പരാതി. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിലും ആദിത്യന്‍ തന്നെ മര്‍ദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു.തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളി ദേവി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതിനിടെ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News