ഇതെന്റെ നിലപാട്; ഫലസ്‌തീൻ ജനതക്ക് പിന്തുണയുമായി നടൻ അനീഷ് ജി മേനോൻ

'അന്ന് ആദ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോൾ തനിക്കെതിരെ ഭീഷണി മുഴക്കി നിരവധിപേർ വന്നിരുന്നു'

Update: 2021-05-15 05:12 GMT

ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ നടൻ അനീഷ് ജി മേനോൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഫലസ്തീനിലെ ജനതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് താരം എത്തിയത്.

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം വീണ്ടും പങ്കുവെച്ചുകൊണ്ടാണ് നടൻ ഫലസ്തീനുള്ള പിന്തുണ വ്യക്തമാക്കിയത്. ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നു എന്ന പോസ്റ്റർ കൈയിൽ പിടിച്ചുനിൽക്കുന്ന ചിത്രമാണ് അനീഷ് മുൻപ് പങ്കുവെച്ചിരുന്നത്. ആ ചിത്രമാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്.

അന്ന് ആദ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോൾ തനിക്കെതിരെ ഭീഷണി മുഴക്കി നിരവധിപേർ വന്നിരുന്നു. പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ട വേദനയിലാണ് താൻ അന്ന് പോസ്റ്റ് ഇട്ടത്. എന്നാൽ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്. അനീഷ് ജി മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising


അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

(യുദ്ധങ്ങൾ ഇല്ലാതാകട്ടെ

എന്ന് പ്രാർത്ഥിച്ചു കൊണ്ട്..)

കുറച്ച് വർഷങ്ങൾക്ക്

മുൻപ് ഇവിടെ പോസ്റ്റ്‌ ചെയ്ത

ഒരു ഫോട്ടോയാണ് ഇത്..

അനുകൂലിച്ചവരും

പ്രതികൂലിച്ചവരും നിരവധിയായിരുന്നു.

"വമ്പിച്ച ഭീഷിണികൾ"

വരെ ഉണ്ടായിരുന്നു..

രാഷ്ട്രമോ രാഷ്ട്രീയമോ

അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമാരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ,

ഒന്നും ചിന്തിക്കാതെ

അന്നത്തെ മാനസികാവസ്ഥയിൽ

ഇട്ടുപോയതായിരുന്നു

ആ പോസ്റ്റ്‌.

പക്ഷെ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്...

I Strongly Support PALESTINE

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News