നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം

Update: 2022-01-20 12:22 GMT
Editor : ijas

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും റിസപ്ഷനില്‍ പങ്കെടുത്തു.

മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലെ ഹരീഷ് ഉത്തമന്‍റെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്, തെലുഗ് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ സജീവമായ ഹരീഷ് 2010ല്‍ പുറത്തിറങ്ങിയ 'താ' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപര്‍വ്വമാണ് ഹരീഷിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

ലുക്കാ ചുപ്പി, നോര്‍ത്ത് 24 കാതം, കസബ എന്നീ സിനിമകളാണ് ചിന്നുവിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയത്. അഭിനയത്തില്‍ ഇടവേളയെടുത്ത ചിന്നു നിലവില്‍ ഛായാഗ്രഹണ മേഖലയിലാണ് ശ്രദ്ധ നല്‍കുന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ മനോജ് പിളളയുടെ സഹായിയായി പ്രവര്‍ത്തിക്കുകയാണ്. മാമാങ്കം സിനിമയാണ് ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ച പ്രധാന ചിത്രം.  

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News