'കുഞ്ഞിന് പേരിടണം'; കൈക്കുഞ്ഞുമായി ദമ്പതികൾ നടി ഭാവനക്കരികിൽ, പേര് ചെവിയിൽ വിളിച്ച് താരം

കഴിഞ്ഞ ദിവസം ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഭാവന എത്തിയപ്പോൾ നടന്ന സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

Update: 2022-08-31 07:55 GMT
Editor : Jaisy Thomas | By : Web Desk

ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ഭാവന. ഷറഫൂദ്ദീനുമായി ഒന്നിക്കുന്ന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയാണ് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ഭാവനയുടെ ചിത്രം. കഴിഞ്ഞ ദിവസം ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഭാവന എത്തിയപ്പോൾ നടന്ന സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.


ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാൻ ദമ്പതികൾ തങ്ങളുടെ കൈക്കുഞ്ഞുമായി എത്തുകയായിരുന്നു. രണ്ടു മാസം പ്രായമായ കുഞ്ഞിന് ഭാവന പേരു വിളിക്കണം എന്നായിരുന്നു ദമ്പതികളുടെ ആവശ്യം. 'സംവൃത' എന്ന് കുഞ്ഞിന്‍റെ ചെവിയിൽ വിളിച്ച ഭാവന മൈക്കിലൂടെയും വിളിച്ചുപറഞ്ഞു. കുഞ്ഞിന്‍റെ മാതാപിതാക്കൾ തന്നെയാണ് ഭാവനയോട് 'സംവൃത' എന്ന് പേരു വിളിക്കാൻ ആവശ്യപ്പെട്ടത്. സന്ദീപ് – സുമ ദമ്പതികളാണ് തങ്ങളുടെ കുഞ്ഞുമായി ഭാവനയുടെ അരികിൽ എത്തിയത്.

Advertising
Advertising

ഭാവന നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയറ്ററുകളിലെത്തും.ബോണ്‍ഹോമി എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News