ഐ.എഫ്.എഫ്.കെ വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന; കരഘോഷത്തോടെ വരവേറ്റ് കലാപ്രേമികൾ

മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നുവെന്നും ഭാവന ചടങ്ങിൽ പറഞ്ഞു

Update: 2022-03-18 14:47 GMT
Editor : Shaheer | By : Web Desk

26-ാമത്ത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ അുപ്രതീക്ഷിത അതിഥിയായി നടി ഭാവന. വൈകീട്ട് ആറിന് തിരുവനന്തപുരത്തെ നിശാഗന്ധി തിയറ്ററിൽ നടന്ന ചടങ്ങിലാണ് പ്രതീക്ഷിക്കാത്ത അതിഥിയായി ഭാവനയെത്തിയത്. വലിയ കരഘോഷത്തോടെയും ആരവങ്ങളോടെയുമായിരുന്നു സദസ് താരത്തെ വരവേറ്റത്.

പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ വൻകരഘോഷങ്ങൾക്കിടെ താരം വേദിയിലെത്തി. മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നുവെന്നും ഭാവന ചടങ്ങിൽ പറഞ്ഞു. ഭാവന കേരളത്തിന്റെ റോൾ മോഡലാണെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു.

Advertising
Advertising

Full View

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സജി ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു അടക്കമുള്ള പ്രമുഖരും ചലച്ചിത്രതാരങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Summary: Actress Bhavana at 26th International Film Festival Of Kerala-IFFK 2022

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News