'എന്‍റെ യഥാര്‍ഥ മിസ്റ്ററി മാന്‍...': വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്

തന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തയുടെ ലിങ്ക് പങ്കുവച്ചാണ് കീർത്തിയുടെ പ്രതികരണം

Update: 2023-05-22 11:21 GMT

Keerthy Suresh

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബൈയിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി കീര്‍ത്തി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് കീര്‍ത്തി ട്വിറ്ററില്‍ പ്രതികരിച്ചു.

"ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം"– കീർത്തി സുരേഷ് ട്വീറ്റ് ചെയ്തു.

കീർത്തിയും ഫർഹാനും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ പങ്കുവെച്ചാണ് വാര്‍ത്തകള്‍ വന്നത്. തന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തയുടെ ലിങ്ക് പങ്കുവച്ചാണ് കീർത്തിയുടെ പ്രതികരണം. 

Advertising
Advertising

'ദസറ' എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. നാനിയായിരുന്നു ചിത്രത്തിലെ നായകന്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍ ആണ് കീര്‍ത്തിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News