എന്‍റെ തടിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ട; ബോഡി ഷെയിമിംഗിനെതിരെ സനുഷ

രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്ന് ഓര്‍ക്കണമെന്നും സനുഷ

Update: 2021-06-10 03:27 GMT
By : Web Desk

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ബോഡി ഷെയിമിംഗിന് അതേയിടത്ത് തന്നെ മറുപടി നല്‍കാറുണ്ട് ഇപ്പോള്‍ എല്ലാവരും. പ്രത്യേകിച്ചും സെലിബ്രിറ്റികള്‍. കാലമെത്ര മാറിയാലും ആളുകളുടെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല തന്നെ. വെളുത്ത, തടിയില്ലാത്ത സുന്ദരികളെ തിരഞ്ഞുനടക്കുകയും അങ്ങനെയല്ലാത്തവരെ കളിയാക്കുന്നതും സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകളിലും തുടരുകയാണ്.

അത്തരക്കാര്‍ക്ക് ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയായ സനുഷ സന്തോഷ്. ബാലതാരമായും അവതാരികയായും എത്തി, പിന്നീട് തെന്നിന്ത്യയില്‍ തന്നെ ആകെ സാന്നിധ്യമറിയിച്ച താരമാണ് സനുഷ. തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ നടി. ഫെയ്സ്‍ബുക്ക് പോസ്റ്റിലൂടെയാണ് സനുഷയുടെ പ്രതികരണം.

Advertising
Advertising

തന്‍റെ  തടിയെ കുറിച്ച് ആരും  ആശങ്കപ്പെടേണ്ടെന്ന് സനുഷ പറയുന്നു. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്ന് ഓര്‍ക്കണമെന്നും സനുഷ പറയുന്നു.

'എന്‍റെ തടിയെക്കുറിച്ച് ആശങ്കപ്പെടുന്നവരോട്, മെലിഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് 'ചൊറിയാന്‍' താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ -ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,' -സനൂഷ ഫേസ്‍ ബുക്കില്‍ കുറിച്ചു.

ദാദ സാഹിബ് എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന സനുഷ പിന്നീട് മിസ്റ്റര്‍ മരുമകനിലൂടെ ദിലീപിന്‍റെ നായികയായി. സക്കറിയയുടെ ഗര്‍ഭിണികളിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

Full View

Tags:    

By - Web Desk

contributor

Similar News