'മിന്നൽ മുരളി'ക്ക് ശേഷം സമാനമായ ചിത്രങ്ങൾ ചെയ്യണമെന്നാവശ്യപ്പെട്ട് പലരും സമീപിച്ചിരുന്നു: ടൊവിനോ തോമസ്

'വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിൽ അഭിനയിക്കാൻ കഴിയുകയെന്നത് ഭാഗ്യമായി കരുതുന്നു. മലയാളികൾ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണത്. തീർച്ചയായും, ആഷിഖ് അബുവുമായി വീണ്ടും സഹകരിക്കുന്നതിന്റെ അധിക സന്തോഷമുണ്ട്''

Update: 2022-08-14 12:30 GMT
Editor : afsal137 | By : Web Desk
Advertising

മിന്നൽ മുരളി എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം സമാനമായ രീതിയിൽ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും തന്നെ സമീപിച്ചിരുന്നതായി നടൻ ടൊവിനോ തോമസ്. തന്നെ ആവേശഭരിതാനാക്കുന്നത് സിനിമയുടെ ബജറ്റല്ലെന്നും, തന്നിലെ നടനെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യുന്നതിനൊപ്പം പ്രേക്ഷകർ ഇഷ്ടപ്പെടുന്നതും അവരുടെ അഭിനന്ദനം ലഭിക്കുന്നതുമായ ചിത്രങ്ങൾ ചെയ്യാനാണ് താൽപ്പര്യമെന്നും ടൊവിനോ തോമസ് വ്യക്തമാക്കി. ഓൺ മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം.

ഒരു സിനിമയുടെ ബജറ്റ് ഒരിക്കലും അതിന്റെ വിജയ പരാജയങ്ങളെ ബാധിക്കില്ല. താനും ഒരു പ്രൊഡക്ഷൻ ഹൗസ് നടത്തുന്നുണ്ട്. അതുകൊണ്ട് തനിക്ക് ഇഷ്ടമുള്ള സിനിമകൾ ചെയ്യാൻ താൽപ്പര്യമുണ്ടെന്നും ടൊവിനോ തോമസ് കൂട്ടിച്ചേർത്തു. നിങ്ങളുടെ പ്രകടനങ്ങളിലെ ആവർത്തനങ്ങൾ ഒഴിവാക്കാൻ നിങ്ങൾ എന്തെങ്കിലും ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം സിനിമകളിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കാൻ താൻ മനഃപൂർവം ശ്രമിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ബഷീറിന്റെ നീലവെളിച്ചമാണ് ടൊവിനോ തോമസിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. ''വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മലയാളികൾ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണത്. തീർച്ചയായും, ആഷിഖ് അബുവുമായി വീണ്ടും സഹകരിക്കുന്നതിന്റെ അധിക സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയെന്നത് വളരെ സൗകര്യപ്രദമാണ്'' - ടൊവിനോ തോമസ് പറഞ്ഞു.

വഴക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന സൗഹൃദങ്ങൾ ഉൾപ്പെടെയുള്ള വഴക്കുകളുടെ ഒരു പരമ്പരയെക്കുറിച്ചാണ് 'തല്ലുമാല' സിനിമ പറയുന്നത്. ടൊവിനോ തോമസും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിർമ്മിച്ച ചിത്രം ഘടനയിലും ശൈലിയിലും പാക്കേജിംഗിലും വ്യത്യസ്തമാണ്. സിനിമയുടെ പ്രമോഷൻ സമയത്തും ആരാധകർ വേദിക്ക് ചുറ്റും തടിച്ചുകൂടിയിരുന്നു. മിന്നൽ മുരളിക്ക് ശേഷം ടൊവിനോയുടെ മണവാളൻ വസീം പ്രേക്ഷകർക്കിടയിൽ വിജയിയായി മാറിയതായാണ് സിനിമ നിരൂപകരുടെയടക്കം വിലയിരുത്തൽ.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News