അക്ഷയ്കുമാർ- പൃഥ്വിരാജ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റിന് നേരെ പുള്ളിപ്പുലി ആക്രമണം

ഷൂട്ടിങ് സെറ്റില്‍ നിന്ന് സുഹൃത്തിനെ മറ്റൊരിടത്ത് കൊണ്ടുവിട്ട് മടങ്ങി വരവെയായിരുന്നു ആക്രമണം.

Update: 2023-02-18 15:40 GMT

മുംബൈ: അക്ഷയ്കുമാർ ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റിന് നേരെ പുള്ളിപ്പുലിയുടെ ആക്രമണം. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന 'ബഡേ മിയാൻ ചോട്ടേ മിയാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 27കാരനായ ശ്രാവണ്‍ വിശ്വകുമാറിനെയാണ് പുലിയാക്രമിച്ചത്.

12 വര്‍ഷമായി സിനിമയില്‍ ജോലി ചെയ്യുന്ന ശ്രാവണിനെ മുംബൈ ഫിലിം സിറ്റിയുടെ പരിസരത്തു വച്ചാണ് പുലി ആക്രമിച്ചത്. ഷൂട്ടിങ് സെറ്റില്‍ നിന്ന് സുഹൃത്തിനെ മറ്റൊരിടത്ത് കൊണ്ടുവിട്ട് മടങ്ങി വരവെയായിരുന്നു ആക്രമണം.

'ബൈക്കിൽ വരുന്ന വഴി ഒരു പന്നി റോഡിന് കുറുകെ ഓടി. ഇതുകണ്ട് ഞാന്‍ വണ്ടിയുടെ വേഗം കൂട്ടി. പെട്ടെന്നാണ് പന്നിയുടെ പിന്നാലെ പുള്ളിപ്പുലി ഓടിവരുന്നത് കണ്ടത്. ബൈക്ക് പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു. പിന്നാലെ എന്റെ ബോധം പോയി. പിന്നെ എന്താണ് സംഭവിച്ചതൊന്ന് എനിക്ക് ഓര്‍മയില്ല'- ശ്രാവണ്‍ പറഞ്ഞു.

സംഭവത്തിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾ നിർമാണ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. അലി അബ്ബാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ബഡേ മിയാൻ ചോട്ടേ മിയാനി'ൽ ജാൻവി കപൂർ ആണ് നായിക. കബീർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News