ഒരു ദോശയ്ക്ക് ആയിരം രൂപ! തട്ടുകടക്കാരനെ ഞെട്ടിച്ച് അല്ലു അർജുൻ

ഹൈദരാബാദില്‍ ജോലി കണ്ടെത്തി നല്‍കാമെന്നും താരത്തിന്‍റെ വാഗ്ദാനം

Update: 2021-09-14 10:13 GMT
Editor : abs | By : abs

പുഷ്പ സിനിമയുടെ ചിത്രീകരണത്തിനിടെ തട്ടുകടയിൽ ദോശ കഴിക്കാനെത്തിയ സൂപ്പർ താരം അല്ലു അർജുൻ ഉടമയ്ക്ക് നൽകിയത് ആയിരം രൂപ. താരത്തെ തിരിച്ചറിഞ്ഞ തട്ടുകടയ്ക്കാരൻ പണം വാങ്ങാൻ തയ്യാറായില്ലെങ്കിലും അല്ലു നിർബന്ധിച്ച് നൽകുകയായിരുന്നു. ഉടമയുടെ സാമ്പത്തിക സാഹചര്യം മനസ്സിലാക്കിയ താരം അയാൾക്ക് ഹൈദരാബാദിൽ ജോലി വാഗ്ദാനം ചെയ്തതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയിൽ ഭക്ഷണം കഴിക്കാനായി അല്ലു അർജുൻ ഇറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

Advertising
Advertising

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം ഈ വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിൻറെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News