അമല പോൾ വീണ്ടും വിവാഹിതയാകുന്നു; നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്

വെഡ്ഡിങ് ബെൽസ് എന്ന ഹാഷ് ടാഗോടെ പ്രതിശ്രുത വരന്‍ പ്രൊപ്പോസല്‍ വീഡിയോ പങ്കുവച്ചു

Update: 2023-10-26 08:46 GMT
Editor : abs | By : Web Desk

തെന്നിന്ത്യൻ നടി അമല പോൾ വീണ്ടും വിവാഹിതയാകുന്നു. സുഹൃത്ത് ജഗത് ദേശായി ആണ് വരൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജഗത് തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. 'മൈ ജിപ്‌സി ക്വീൻ സെഡ് യെസ്' എന്ന അടിക്കുറിപ്പോടെ ജഗത് പ്രൊപ്പോസൽ വീഡിയോ പങ്കുവച്ചു.

ഒരു റസ്റ്ററൻഡിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഏതാനും നർത്തകർക്കിടയിൽ വച്ചാണ് ജഗത് അമലയെ പ്രൊപ്പോസ് ചെയ്തത്. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇരുവരും അറിയിച്ചിട്ടില്ല. 


Advertising
Advertising


നേരത്തെ സംവിധായകൻ എഎൽ വിജയുമായി അമലയുടെ വിവാഹം കഴിഞ്ഞിരുന്നു. മൂന്നു വർഷത്തിന് ശേഷം, 2017ൽ ഇരുവരും വേർപിരിഞ്ഞു. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമാണ് മലയാളിയായ അമല. ലാൽ ജോസിന്റെ നീലത്താമരയാണ് ആദ്യ ചിത്രം. 

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ് ഗണ്ണിനൊപ്പം അഭിനയിച്ച ഭോല സിനിമകളിലാണ് അമല അവസാനം വേഷമിട്ടത്.




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News