'അമ്മ' തെരഞ്ഞെടുപ്പ്; ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുത്തു
ശ്വേത മേനോന്‍, ദേവൻ എന്നിവരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്
കൊച്ചി: താരസംഘടനയായ 'അമ്മ'യിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കാണ് അൻസിബ മത്സരിച്ചത്. ശ്വേത മേനോന്‍, ദേവൻ എന്നിവരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവര്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. ജയൻ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്‍റ് മത്സരാര്‍ഥികൾ. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവരും മത്സരിക്കുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബുരാജ് അമ്മയുടെ പ്രവർത്തനങ്ങളില്‍ നിന്ന് ഏന്നേക്കുമായി പിന്‍മാറുന്നുവെന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ദേവൻ വ്യക്തമാക്കിയിരുന്നു. ആഗസ്ത് 15നാണ് തെരഞ്ഞെടുപ്പ്.