ഇന്ത്യന്‍ സിനിമയിലെ വിസ്മയിപ്പിക്കുന്ന ലൊക്കേഷനുകള്‍ക്കു പിന്നിലെ 'ഗുരു'

ചെന്നൈ സ്വദേശിയായ രാംജി, ഇതിനോടകം 140 രാജ്യങ്ങളില്‍ ലൊക്കേഷനുകള്‍ തേടി പോയിട്ടുണ്ട്

Update: 2021-09-20 09:34 GMT
Editor : Nisri MK | By : Web Desk
Advertising

ബാഹുബലിയിലെ മഞ്ഞുമൂടിയ മലനിരകളില്‍ നിന്നുള്ള സംഘട്ടന രംഗങ്ങള്‍ ഓര്‍മയില്ലേ? ശങ്കറിന്‍റെ എന്തിരനില്‍ രജനീകാന്തും ഐശ്വര്യ റായിയും മനോഹരമായ മരുഭൂമിയ്ക്കു നടുവിൽ ഒരു നീല മരുപ്പച്ചയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള ആ ഗാനരംഗം എങ്ങനെയുണ്ട്? ദിൽവാലേയിലെ 'ഗെരുവാ' എന്ന റൊമാന്‍റിക് ഗാനത്തിലെ അതിശയകരമായ ലൊക്കേഷനുകളോ? ഈ അതിമനോഹര ലൊക്കേഷനുകള്‍ക്കെല്ലാം പിന്നില്‍ ഇന്ത്യന്‍ സിനിമാലോകം സ്നേഹത്തോടെ 'ലൊക്കേഷൻ ഗുരു' എന്ന് വിളിക്കുന്ന നടരാജന്‍ രാംജിയാണ്.



 


ചെന്നൈ സ്വദേശിയായ രാംജി, ഇതിനോടകം 140 രാജ്യങ്ങളില്‍ ലൊക്കേഷനുകള്‍ തേടി പോയിട്ടുണ്ട്. കയ്യിലുള്ള 16 പാസ്പോര്‍ട്ടുകളാണ് തന്‍റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് രാംജി പറയുന്നു. "എത്ര ഏക്കറുകള്‍ സ്വന്തമായി വാങ്ങി എന്നതിലല്ല കാര്യം, പുതിയ സ്ഥലങ്ങളില്‍ പോയി വ്യത്യസ്തരായ ആളുകളോട് ഇടപഴകുമ്പോള്‍ കിട്ടുന്ന അനുഭവങ്ങള്‍ തീര്‍ത്തും വിലമതിക്കാനാകാത്തതാണ്."- രാംജി പറയുന്നു.  എസ് രാജമൌലിയുടെ പുതിയ ചിത്രമായ ആര്‍ ആര്‍ ആറിന്‍റെ അവസാന ഷെഡ്യൂള്‍ ഉക്രൈനില്‍ തീര്‍ന്നതിന് ശേഷമാണ് രാംജി മടങ്ങിയെത്തിരിക്കുന്നത്.



 


ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പ് ലൊക്കേഷന്‍ ഏജന്‍റായ രാംജി ആദ്യം തന്നെ ലൊക്കേഷനുകള്‍ കണ്ടെത്തും. ശേഷം സ്ഥലത്തെ കുറിച്ച് ഗവേഷണം നടത്തുകയും പ്രദേശവാസികളുമായി ബന്ധപ്പെടുകയും കലാകാരന്മാരും സാങ്കേതിക വിദഗ്ധരും തമ്മിൽ ഏകോപിപ്പിച്ച് ഒരു ബജറ്റ് പ്ലാൻ തയ്യാറാക്കുകയും ചെയ്യുന്നു. 



 


"ഞാന്‍ ആദ്യം സംവിധായകര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കും, ശേഷം അവര്‍ ആഗ്രഹിക്കുന്ന, ബഡ്ജറ്റിലൊതുങ്ങുന്ന ലൊക്കേഷനുകള്‍ തേടി കണ്ടുപിടിക്കും. സംവിധായകരുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ലൊക്കേഷനുകള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്."- രാംജി പറയുന്നു.



 


40 രാജ്യങ്ങളില്‍ രാംജിക്ക് ഓഫീസുകളുണ്ട്. ട്രാവല്‍ മാസ്റ്റര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. മൂന്ന് തലമുറയിലുള്ള സംവിധായകരുടേയും അഭിനേതാക്കളുടേയുമൊപ്പം ജോലി ചെയ്ത രാംജി നാല്‍പതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News