തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാന്‍, ഞണ്ടുകള്‍ക്ക് ശേഷം അല്‍ത്താഫ്, നായകന്‍ ഫഹദ് ഫാസില്‍

'ഓടും കുതിര ചാടും കുതിര' എന്ന് പേരിട്ട സിനിമ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രമൊരുക്കിയ അല്‍ത്താഫ് സലീം സംവിധാനം ചെയ്യും

Update: 2022-09-07 14:50 GMT
Editor : ijas

തിയറ്ററുകളില്‍ ആളെ നിറച്ച് എഴുപത് കോടിയിലധികം ബിസിനസ് കരസ്ഥമാക്കിയ തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍. 'ഓടും കുതിര ചാടും കുതിര' എന്ന് പേരിട്ട സിനിമ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രമൊരുക്കിയ അല്‍ത്താഫ് സലീം സംവിധാനം ചെയ്യും. അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സഹരചന അല്‍ത്താഫ് ആയിരുന്നു.

Full View

ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. അല്‍ത്താഫിന്‍റെ ആദ്യ ചിത്രത്തിലൂടെയാണ് ജസ്റ്റിന്‍ സ്വതന്ത്രൃ സംഗീത സംവിധായകനായി അരങ്ങേറിയത്. വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ. മേക്കപ്പ്-റോണക്സ് സേവ്യര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News