'കണ്‍മുന്നില്‍ വന്ന് വെല്ലുവിളിച്ചതല്ലേ, പൊക്കിയിരിക്കും'; ത്രില്ലടിപ്പിക്കാന്‍ ആസിഫ് അലി, കൂമന്‍ ട്രെയിലര്‍

ഒരു വീട്ടിലെ മോഷണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പൊലീസ് അന്വേഷണവും ത്രില്ലിങ് സ്വഭാവത്തില്‍ വരച്ചുകാട്ടുന്നതാണ് ട്രെയിലര്‍

Update: 2022-10-26 13:48 GMT
Editor : ijas

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു വീട്ടിലെ മോഷണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പൊലീസ് അന്വേഷണവും ത്രില്ലിങ് സ്വഭാവത്തില്‍ വരച്ചുകാട്ടുന്നതാണ് ട്രെയിലര്‍. കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നതും അവിടുത്തെ പലരുടേയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമാണ് കൂമന്‍റെ കഥാ ഇതിവൃത്തം. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സസ്പെന്‍സ് നിറച്ചുള്ള കൂമന്‍റെ ടീസര്‍ നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഒന്നര മില്യന്‍ കാഴ്ചക്കാരാണ് ടീസര്‍ വീഡിയോ ഇതുവരെ കണ്ടുതീര്‍ത്തത്.

Advertising
Advertising
Full View

ആസിഫ് അലിക്ക് പുറമേ അനൂപ് മേനോൻ, ബാബുരാജ്, രഞ്ജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്പരം, നന്ദു ലാൽ, പൗളി വല്‍സന്‍, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ, ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനന്യാ ഫിലിംസ് ആൻ്റ് മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കൂമന്‍ നിർമ്മിക്കുന്നത്. മനു പത്മനാഭൻ, ജയചന്ദ്രൻ കല്ലടുത്ത്, എയ്ഞ്ചലീനാ ആൻ്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

രചന-കെ.ആർ.കൃഷ്ണകുമാർ. സംഗീതം-വിഷ്ണു ശ്യാം. ഗാനങ്ങൾ-വിനായക് ശശികുമാർ. ഛായാഗ്രഹണം-സതീഷ് ക്കുറുപ്പ്. എഡിറ്റിംഗ്-വി.എസ്.വിനായക്. കലാസംവിധാനം-രാജീവ് കോവിലകം. വസ്ത്രാലങ്കാരം-ലിൻഡ ജിത്തു. മേക്കപ്പ്-രതീഷ് വിജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-അർഫാസ് അയൂബ്. അസോസിയേറ്റ് ഡയറക്‌ടേർസ്-സോണി.ജി.സോളമൻ, എസ്.എ.ഭാസ്ക്കരൻ. പ്രൊജക്ട് ഡിസൈനർ-ഡിക്സണ്‍ പൊടുത്താസ്. പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ കൂമന്‍ നവംബര്‍ നാലിന് മാജിക് ഫ്രെയിം റിലീസ് പ്രദർശനത്തിനെത്തിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News