'നായകൻ വരില്ലെന്നറിഞ്ഞപ്പോൾ എലിപ്പനിയാണെന്ന് കള്ളം പറഞ്ഞ് നായികയും പിൻവാങ്ങി'

ഒരുപാട് സിനിമകൾ വർക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും 'മുള്ളൻ കൊല്ലി' എന്ന സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയാണ് കാരണം

Update: 2025-08-19 07:39 GMT
Editor : Jaisy Thomas | By : Web Desk

അഖിൽ മാരാരെ നായകനാക്കി ബാബു ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ''മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി'. ചിത്രം പൂര്‍ത്തിയാക്കാൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളര്‍  ആസാദ് കണ്ണാടിക്കൽ. പേഴ്സണൽ പ്രശ്നങ്ങൾ കാരണം വരാൻ കഴിയില്ലെന്ന് നായകൻ അറിയിച്ചപ്പോൾ എലിപ്പനിയാണെന്ന് കള്ളം പറഞ്ഞ് നായികയും പിൻവാങ്ങിയതായി ആസാദ് പറയുന്നു. അങ്ങിനെ ആദ്യ ദിവസം ഒരു ഷോട്ട് പോലും എടുക്കാൻ കഴിയാതെ പാക്കപ്പ് ചെയ്തുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Advertising
Advertising

ഒരുപാട് സിനിമകൾ വർക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും 'മുള്ളൻ കൊല്ലി' എന്ന സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയാണ് കാരണം. ഈ സിനിമ ഷൂട്ട് തുടങ്ങുന്ന ദിവസം ഈ സിനിമയിൽ മുഖ്യ കഥാപാത്രം ആയി അഭിനയിക്കാൻ അഡ്വാൻസ് കൊടുത്ത താരത്തിന് അദ്ദേഹത്തിന് വീട്ടിലുള്ള ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം വരാൻ കഴിയില്ല എന്ന് അറിയിച്ചു അത് ഞങ്ങൾക്ക് എല്ലാവർക്കും അറിയുന്ന കാര്യമായത് കൊണ്ട്

വേറെ ആളെ വെച്ച് ചെയ്യാമെന്ന് തീരുമാനിച്ചു എന്നാൽ ഫസ്റ്റ് ഡേ അഭിനയിക്കാൻ വന്ന നായിക അഡ്വാൻസ് 50000 രൂപ കൊടുത്ത് ലൊക്കേഷനിൽ എത്തിയവർ നായകൻ വരില്ല എന്ന് അറിഞ്ഞപ്പോൾ ഉടനെ അവർക്ക് പനി വരികയും അത് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഡോക്ടറുമായി അവർ നടത്തിയ നാടകത്തിലൂടെ അത് എലിപ്പനി ആണെന്ന് പ്രൊഡക്ഷനെ അറിയിച്ച് കള്ളം പറഞ്ഞിട്ട് തിരിച്ച് പോവുകയും ചെയ്തു അവരുടെ പേര് ഞാൻ പിന്നീട് അറിയിക്കും അങ്ങിനെ ആദ്യ ദിവസം ഒരു ഷോട്ട് പോലും എടുക്കാൻ കഴിയാതെ പാക്കപ്പ് ചെയ്തു.

എന്നാൽ ഈ സിനിമയുടെ കഥയിൽ ഞങ്ങൾക്ക് വിശ്വാസം ഉള്ളത് കൊണ്ട് ആര് അഭിനയിച്ചാലും ഈ സിനിമ മുന്നോട്ട് കൊണ്ട് പോവണം എന്ന് ഞങ്ങളും തീരുമാനിച്ചു. രണ്ടാമത്തെ ദിവസം വേറെ ആർട്ടിസ്റ്റുകളെ വെച്ച് ഷൂട്ട് തുടങ്ങുകയും ചെയ്തു ഈ സിനിമയിൽ മലയാളത്തിൽ അറിയപ്പെടുന്ന ഒരുപാട് താരങ്ങൾ വന്ന് അഭിനയിക്കുകയും ചെയ്തു കുറച്ച് പുതുമുഖങ്ങളും അഭിനയിച്ചു എന്നാൽ സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരായിരുന്നു അവർ, അവരുടെ കാഴ്ച്ചപ്പാട് സിനിമ ഒരു ഗെയിം ഷോ ആണെന്നാണ് സിനിമയിൽ മത്സരമില്ല അഭിനയം മാത്രമേ ഒള്ളു. അവർക്ക് അറിയില്ലല്ലോ ഒരു സിനിമ ഉണ്ടാവാൻ അതിന്റെ സംവിധായകൻ വർഷങ്ങളോളം നിർമ്മാതാക്കളെ തേടി നടന്നും അതിന് ശേഷം ആർട്ടിസ്റ്റുകളെ കാണാൻ പോയി അവരോട് കഥ പറഞ്ഞിട്ടും ഒക്കെയാണ് ഒരു സിനിമ സംഭവിക്കുന്നത് എന്ന് അറിയാത്തവർ ആയിപ്പോയി.

ഇന്ന് ഈ സിനിമയുടെ പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമയുടെ കൂടെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കാരണം ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്ഈ.  സിനിമ ഓണത്തിന് റിലീസ് ചെയ്തിട്ട് ഈ സിനിമയ്ക്ക് എന്ത് സംഭവിച്ചാലും ഇതിന്റെ ഉത്തരവാദിത്തം ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ഞങ്ങൾക്ക് മാത്രമാണ്,വിജയിച്ചാൽ അതിന്‍റെ ക്രെഡിറ്റ് ആർക്ക് വേണമെങ്കിലും എടുക്കാം.

ആസാദ് കണ്ണാടിക്കൽ

പ്രൊഡക്ഷൻ കൺട്രോളർ

( പുതിയ ആൾക്കാരെ വെച്ച് സിനിമ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് ഞങ്ങൾക്ക് പറ്റിയത് പോലെ നിങ്ങൾക്ക് പറ്റാതെ നോക്കണം കാരണം സിനിമ സംഭവിക്കുന്നത് ഒരു നിർമ്മാതാവ് പണം മുടക്കിയാൽ മാത്രമേ ഉണ്ടാകുകയൊള്ളൂ പണം മുടക്കാൻ ആളില്ലെങ്കിൽ പിന്നെ എങ്ങിനെ സിനിമ ഉണ്ടാവുക അനുഭവം ഗുരു

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News