ടൊവിനോ നിർമ്മിക്കുന്ന ചിത്രത്തിൽ ബേസിൽ നായകൻ; മരണമാസ് വരുന്നു

ബേസിലിനെ കൂടാതെ രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

Update: 2024-04-10 05:19 GMT
Editor : Sikesh | By : Web Desk

ടൊവിനോ തോമസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന മരണമാസ് എന്ന ചിത്രത്തിൽ ബേസിൽ ജോസഫ് നായകൻ. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി ശ്രദ്ധേയമായ ഷോർട്ടുഫിലിമുകളുടെ സംവിധായകനും മിന്നൽ മുരളി അടക്കമുളള ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു ശിവപ്രസാദ്. നടൻ സിജു സണ്ണിയാണ് ചിത്രത്തിന്റെ കഥ. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മരണമാസ്സിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബേസിലിനെ കൂടാതെ രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

Advertising
Advertising

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗോകുൽനാഥ്.

നീരജ് രവി ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. മ്യൂസിക് - ജയ് ഉണ്ണിത്താൻ,വരികൾ - മൂസിൻ പെരാരി, പ്രൊഡക്ഷൻ ഡിസൈനെർ - മാനവ് സുരേഷ്, കോസ്റ്റും - മാഷർ ഹംസ, മേക്ക് അപ്- ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സ് - വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് - എഗ്ഗ് വൈറ്റ് വി എഫ് എക്‌സ്,ഡി ഐ - ജോയ്‌നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്, സ്റ്റണ്ട് - കലൈ കിങ്‌സൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൻ,സ്റ്റിൽസ് - ഹരികൃഷ്ണൻ, ഡിസൈൻ - സർക്കാസനം, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News