ഏത് തരത്തിലുള്ള റീമാസ്റ്ററിംഗാണ് അവർ ചെയ്തത് എന്നറിയില്ല; സ്ഫടികം 4കെ പതിപ്പ് അവസാന പണിപ്പുരയിലെന്ന് ഭദ്രന്‍

"ഏഴിമല പൂഞ്ചോല "എന്ന പാട്ടിന്‍റെ റീമാസ്റ്ററിങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഭദ്രന്‍

Update: 2022-10-28 07:21 GMT
Editor : Jaisy Thomas | By : Web Desk

ഇന്നും ടിവിയില്‍ കണ്ടാല്‍ ചാനല്‍ മാറ്റാതെ മലയാളി കുത്തിയിരുന്നു കാണുന്ന ചിത്രങ്ങളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലും തിലകനും കെപിഎസി ലളിതയും തകര്‍ത്തഭിനയിച്ച ചിത്രം എക്കാലത്തെയും ഹിറ്റ് സിനിമയാണ്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം കൂടുതല്‍ ദൃശ്യമികവോടെ സ്ഫടികം പ്രേക്ഷകരിലേക്കെത്തിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ഭദ്രന്‍. 

ഇപ്പോള്‍ കഴിഞ്ഞ പുറത്തിറങ്ങിയ ചിത്രത്തിലെ "ഏഴിമല പൂഞ്ചോല "എന്ന പാട്ടിന്‍റെ റീമാസ്റ്ററിങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഭദ്രന്‍. എന്നാൽ ഇത് ചെയ്തത് ആരാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായവന്‍. അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമന്‍റുകൾ തന്നെ അലോസരപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫടികം റീമാസ്റ്ററിങ് ചെയ്ത് തിയറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണെന്നും അദ്ദേഹം അറിയിച്ചു.

Advertising
Advertising

ഭദ്രന്‍റെ കുറിപ്പ് വായിക്കാം

എന്നെ സ്നേഹിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ.... സ്‌ഫടികം സിനിമയിലെ "ഏഴിമല പൂഞ്ചോല "എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി. അതിന് കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ എക്സൈറ്റിംഗ് ആയുള്ള കമന്‍റുകളും കണ്ടു. സന്തോഷം!!

അത് ഏത് തരത്തിലുള്ള റീമാസ്റ്ററിംഗാണ് അവർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല. അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമന്‍റുകള്‍ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല.. ഞാൻ കൂടി ഉൾപ്പെട്ട ജിയോമെട്രിക്സ് ഫിലിം ഹൗസ് എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെര്‍ഫെക്ട് റീമാസ്റ്ററിംഗ് പ്രൊഡ്യൂസർ ആര്‍. മോഹനിൽ നിന്ന് വാങ്ങി തിയറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്.

ചെന്നൈ, 4 ഫ്രയിംസ് സൗണ്ട് കമ്പനിയിൽ അതിന്‍റെ 4കെ അറ്റ്മോസ് മിക്സിങ്ങും ഇന്‍ററസ്റ്റിംഗ് ആയുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാർത്ത കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്താൽ നല്ലതായിരുന്നു.

സ്നേഹത്തോടെ

ഭദ്രൻ

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News