ഭാവന സ്റ്റുഡിയോസ് വീണ്ടും; നസ്ലിനും മമിത ബൈജുവും പ്രധാന വേഷങ്ങളില്‍

പാൽ തൂ ജാൻവർ, തങ്കം എന്നീ പ്രൊജക്ടുകൾക്ക് ശേഷം ഈ ബാനർ നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം ആരംഭിക്കും.

Update: 2023-07-04 13:32 GMT
Editor : anjala | By : Web Desk

കൊച്ചി: ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. നസ്ലിനും മമിതാ ബൈജുവുമാണ് പ്രധാന താരങ്ങൾ. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം ആരംഭിക്കും. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം കൂടിയാണ് ഇത്. "ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി" എന്നാണ് പുതിയ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചത്. 

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. പാൽ തൂ ജാൻവർ, തങ്കം എന്നീ പ്രൊജക്ടുകൾക്ക് ശേഷം ഈ ബാനർ നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. 'അയാം കാതലൻ' ആണ് ​ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

Advertising
Advertising

ദിലീഷ് പോത്തന്റെ ഫേസ്ബുക്ക് കുറിപ്പ്....

"ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ഞാനും ശ്യാമും ഫഹദും ചേർന്ന് നിർമ്മിക്കുന്ന അഞ്ചാമത് ചിത്രം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്നു. നസ്ലിനും മമിതാ ബൈജുവും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കുന്നതാണ്. ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി" -ദിലീഷ് പോത്തൻ കുറിച്ചു.

Full View

'നെയ്മർ' എന്ന ചിത്രമാണ് നസ്ലിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. 2018-ൽ 'അള്ള് രാമേന്ദ്രൻ' എന്ന സിനിമയുടെ സഹരചയിതാവായാണ് എ.ഡി ഗിരീഷ് സിനിമാരംഗത്തെിയത്. ഗിരീഷിന്റെ കൂടെയുള്ള നസ്ലെന്റെ നാലാമത്ത ചിത്രമാണിത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച നസ്ലെന്‍ ഗിരീഷിന്റെ സൂപ്പര്‍ ശരണ്യയിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നസ്ലെന്‍ നായകനായ ഗിരീഷിന്റെ മൂന്നാമത്തെ ചിത്രം 'അയാം കാതലന്‍' ഉടനെ റിലീസിനെത്തും.

മമിതാ ബൈജുവും ഗിരീഷിന്റെ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ സോന എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭാവനാ സ്റ്റുഡിയോസും ഗിരീഷും ഒരുമിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News