മൈന്‍ഡ് ഗെയിമുമായി ബിജു മേനോനും ഗുരു സോമസുന്ദരവും; 'നാലാം മുറ' ട്രെയിലര്‍ പുറത്തിറങ്ങി

സസ്പെൻസ് ത്രില്ലർ ജേണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്

Update: 2022-12-14 13:51 GMT
Editor : ijas | By : Web Desk

'ലക്കി സ്റ്റാർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നാലാംമുറ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന നിമിഷങ്ങൾ നിറഞ്ഞ ചിത്രത്തിന്‍റെ ട്രെയിലർ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സസ്പെൻസ് ത്രില്ലർ ജേണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. സൂരജ് വി ദേവാണ് ചിത്രത്തിന്‍റെ തിരകഥാകൃത്ത്.

Full View

ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു എബ്രഹാം, ശ്യാം, ഋഷി സുരേഷ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. യു.എഫ്.ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ), ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ–ഷാബു അന്തിക്കാട്. സംഗീതം-കൈലാസ് മേനോൻ. പശ്ചാത്തല സംഗീതം–ഗോപി സുന്ദർ. എഡിറ്റിംഗ്–ഷമീർ മുഹമ്മദ്. കലാസംവിധാനം–അപ്പുണ്ണി സാജൻ. മേക്കപ്പ്–റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം–നയന ശ്രീകാന്ത്. അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് പറോൾ. പ്രൊഡക്ഷൻ കൺട്രോളർ–ജാവേദ് ചെമ്പ്. ഡിജിറ്റൽ മാർക്കറ്റിംഗ്-എന്‍റർടൈൻമെന്‍റ് കോർണർ. വാർത്താപ്രചരണം-വാഴൂർ ജോസ്, ജിനു അനിൽകുമാർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News