'മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ തൊഴിലാളി' ട്രോളില്‍ പൊതിഞ്ഞ മെയ് ദിനാശംസയുമായി ബോബി ചെമ്മണ്ണൂര്‍

'മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വായിച്ച് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.

Update: 2021-05-01 07:28 GMT

മെയ് ദിനത്തില്‍ വ്യതസ്ത തരത്തിലെ ആശംസയുമായി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് മേധാവി ബോബി ചെമ്മണ്ണൂര്‍. മോഹൻലാലിനെയും നിർമ്മാതാവ് ആന്‍ണി പെരുമ്പാവൂരിന്‍റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ മെയ് ദിനാശംസ അറിയിച്ചത്. മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വായിച്ച് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്‍റ ് ചെയ്തിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്‍റുകളുമായി രംഗത്തെത്തുന്നുണ്ട്. എന്തായാലും സംഭവം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

Advertising
Advertising

Posted by Boby Chemmanur on Friday, April 30, 2021

മോഹൻലാലിൻറെ ഡ്രൈവറായാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ തുടക്കം. പിന്നെ വിശ്വസ്തരായ സുഹൃത്തുക്കളായി ഇരുവരും മാറി. 'നരസിംഹം' ആണ് ആന്‍റണി പെരുമ്പാവൂർ ആദ്യമായി നിര്‍മിക്കുന്ന ചിത്രം.  ദൃശ്യം 2 ആണ് ഏറ്റവും ഒടുവില്‍ മോഹൻലാൽ-ആന്‍റണി പെരുമ്പാവൂർ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം. ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായി 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' നിര്‍മിക്കുന്നതും ആന്‍റണി പെരുമ്പാവൂരാണ്. 

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News