ജാതി വാല്‍ ഒഴിവാക്കി; ഇനി മേനോന്‍ ഇല്ല, സംയുക്ത മാത്രം

ഇന്‍സ്റ്റാഗ്രാമില്‍ 'സംയുക്ത' എന്ന് മാത്രമാണ് താരം നല്‍കിയിരിക്കുന്നത്

Update: 2023-02-08 12:32 GMT
Editor : ijas | By : Web Desk

പേരില്‍ നിന്നും ജാതി വാല്‍ ഒഴിവാക്കി ചലച്ചിത്ര താരം സംയുക്ത. സംയുക്ത മേനോന്‍ എന്ന യഥാര്‍ത്ഥ പേര് ഇനി ഉപയോഗിക്കില്ലെന്നും സംയുക്ത എന്ന് മാത്രമാകും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും അല്ലാതെയും ഉപയോഗിക്കുകയെന്നും താരം പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ 'സംയുക്ത' എന്ന് മാത്രമാണ് താരം നല്‍കിയിരിക്കുന്നത്. തമിഴ് മാധ്യമമായ 'ഗല്ലാട്ട മീഡിയ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത പേര് മാറ്റം പരസ്യമാക്കിയത്. 'വാത്തി' എന്ന സിനിമയുടെ പ്രചാരണങ്ങളുടെ ഭാഗമായാണ് സംയുക്ത അഭിമുഖം നല്‍കിയത്.

'എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി. മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നു', സംയുക്ത പറഞ്ഞു. പേരില്‍ നിന്ന് ജാതി വാല്‍ ഒഴിവാക്കിയതില്‍ സംയുക്തയെ അവതാരക അഭിനന്ദിച്ചു.

Advertising
Advertising

ധനുഷും സംയുക്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാത്തി ഫെബ്രുവരി 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. തെലുഗ്-തമിഴ് ഭാഷകളിലാണ് സിനിമ തിയറ്ററുകളില്‍ എത്തുന്നത്. വെങ്കി അല്ലൂരിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ജി.വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News