ചെങ്കൽച്ചൂളയിലെ കുട്ടികൾ സിനിമയിലേക്ക്

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ചിത്രത്തിലാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ ആദ്യമായി മുഖം കാണിക്കുന്നത്

Update: 2021-07-31 02:05 GMT

അയൻ സിനിമയിലെ ഗാനരംഗം പുനരാവിഷ്കരിച്ച് വൈറലായ ചെങ്കൽച്ചൂളയിലെ കുട്ടികൾ സിനിമയിലെത്തുകയാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ചിത്രത്തിലാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ ആദ്യമായി മുഖം കാണിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇടുക്കി കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്.

മൊബൈൽ ക്യാമറ കൊണ്ട് അതിശയിപ്പിച്ച ചെങ്കൽച്ചൂളയിലെ അഭിയും കൂട്ടരും ഇനി പ്രൊഫഷണൽ ക്യാമറക്ക് മുന്നിലാണ് അണിനിരക്കുന്നത്. തമിഴ് നടൻ അർജുൻ സർജ, നടി നിക്കി ഗിൽറാണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സിനിമ എന്ന വലിയ സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ. അഭിയുടെ എഡിറ്റിങ് പഠനം എന്ന സ്വപ്നത്തിനും ഈ ചിത്രം വഴിത്തിരിവാകുകയാണ്. സിനിമയിൽ വലിയ ഉയരങ്ങളിലെത്താൻ ഈ മിടുക്കർക്ക് കഴിയും എന്ന് തന്നെയാണ് വിരുന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വിലയിരുത്തുന്നത്.

Advertising
Advertising

കയ്യടിച്ച് സൂര്യ

തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ ഒരു കൂട്ടം കുട്ടികളുടെ വൈറല്‍ വീഡിയോ തമിഴ് താരം സൂര്യ പങ്കുവെച്ചിരുന്നു. സൂര്യയുടെ അയന്‍ സിനിമയിലെ രംഗങ്ങളും ഗാനവുമാണ് വീഡിയോ രൂപത്തില്‍ കുട്ടികള്‍ പുനരാവിഷ്കരിച്ചത്. കൈയ്യിലുള്ള റെഡ് മീ ഫോണില്‍, സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ മൊബൈല്‍ ഫോണിലെ തന്നെ കൈന്‍ മാസ്റ്ററിലാണ് എഡിറ്റ് ചെയ്തത്.

അയനിലെ പണം തട്ടുന്ന രംഗം ആക്ഷന്‍ സീക്വന്‍സുകളോടെ പകര്‍ത്തിയാണ് ചെങ്കല്‍ച്ചൂളയിലെ പിള്ളേര്‍ അഭിനയിച്ചു ആറാടിയത്. ഈ വീഡിയോയാണ് സൂര്യ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചത്. ''ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!''- എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News