ചിരിപ്പൂരമൊരുക്കാന്‍ ദിലീപും റാഫിയും വീണ്ടും; 'വോയ്സ് ഓഫ് സത്യനാഥന്‍' വരുന്നു

ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്‍റണി, വീണ നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു

Update: 2021-09-23 05:11 GMT
Editor : Nisri MK | By : Web Desk

ദിലീപ്-റാഫി കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'വോയ്സ് ഓഫ് സത്യനാഥന്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്‍റണി, വീണ നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിര്‍മാതാവായ എൻ.എം. ബാദുഷയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

Advertising
Advertising

Full View

ബാദുഷ സിനിമാസിന്‍റേയും ഗ്രാന്‍റ് പ്രൊഡക്‌ഷന്‍സിന്‍റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. ജസ്റ്റിൻ വർഗീസാണ് സംഗീതം.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News