നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്, കണ്ടിട്ട് അഭിപ്രായം പറയണേ: അല്‍ഫോണ്‍സ് പുത്രന്‍

'മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്'

Update: 2022-12-01 02:09 GMT

നയന്‍താര, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. തന്‍റെ മുന്‍കാല സിനിമകളായ പ്രേമവും നേരവും പോലെ തന്നെ ഗോള്‍ഡും എല്ലാം തികഞ്ഞതല്ലെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്

"നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഫ്രീ ആണെങ്കില്‍ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ് ബാക്ക് തുറന്നുപറയണേ. ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. സോറി ഫോര്‍ ദ ഡിലേ ഫ്രം മൈ സൈഡ് ഫ്രന്‍റ്സ്. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ"

Advertising
Advertising

അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതിയത്. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്‍റെ ഗാനരചയിതാവ്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തിയേറ്ററുകളിലെത്തുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News