'ഫാമിലി'യുമായി ഡോണ്‍ പാലത്തറ; വിനയ് ഫോര്‍ട്ടും ദിവ്യ പ്രഭയും പ്രധാന താരങ്ങള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം, എവരി തിങ് ഈസ് സിനിമ, എന്നിവയാണ് ഡോൺ സംവിധാനം ചെയ്ത പ്രമുഖ ചിത്രങ്ങൾ

Update: 2022-11-05 10:59 GMT
Editor : ijas | By : Web Desk

'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' എന്ന ചിത്രത്തിന് ശേഷം ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'ഫാമിലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ട് നായകനാവുന്ന ചിത്രത്തില്‍ മാത്യൂ തോമസ്, ദിവ്യ പ്രഭ, അഭിജ, നില്‍ജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ന്യൂട്ടണ്‍ സിനിമയുടെ ബാനറില്‍ ആന്‍റോ ചിറ്റിലപ്പിള്ളി, ജ്യോതി ചിറ്റിലപ്പിള്ളി, സനിത ചിറ്റിലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് 'ഫാമിലി'ക്ക് തിരക്കഥ ഒരുക്കുന്നത്.

Advertising
Advertising

ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം, എവരി തിങ് ഈസ് സിനിമ, എന്നിവയാണ് ഡോൺ സംവിധാനം ചെയ്ത പ്രമുഖ ചിത്രങ്ങൾ. ശ്രീനാഥ് ഭാസിയെ നായകനാക്കി ഒരുക്കിയ ചട്ടമ്പിയുടെ കഥ എഴുതിയതും ഡോണ്‍ പാലത്തറയായിരുന്നു. പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ചിത്രങ്ങൾ മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്രമേള, റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍ ഉൾപ്പെടെ നിരവധി മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ജലീല്‍ ബാദുഷ ആണ് 'ഫാമിലി'ക്ക് ഛായാഗ്രഹണം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍-അംശുനാഥ് രാധാകൃഷ്ണന്‍. കലാസംവിധാനം-അരുണ്‍ ജോസ്. സംഗീതം-ബേസില്‍ സി.ജെ. ലൊക്കേഷന്‍ സിങ്ക് സൗണ്ട്-ആദര്‍ശ് ജോസഫ് പാലമറ്റം. സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി. സൗണ്ട് മിക്സിംഗ്-ഡാന്‍ ജോസ്. കളറിസ്റ്റ്-ശ്രീകുമാര്‍ നായര്‍. മേക്കപ്പ്-മിറ്റ ആന്‍റണി. വസ്ത്രാലങ്കാരം-ആര്‍ഷ ഉണ്ണിത്താന്‍. വി.എഫ്.എക്സ് സ്റ്റുഡിയോ-എഗ് വൈറ്റ് വി.എഫ്.എക്സ്. വി.എഫ്.എക്സ് സൂപ്പര്‍ വൈസര്‍-തൗഫീഖ് ഹുസൈന്‍. സഹ സംവിധാനം-വിപിന്‍ വിജയന്‍, കെന്‍ഷിന്‍, രമിത് കുഞ്ഞിമംഗലം. പബ്ലിസിറ്റി ഡിസൈന്‍സ്-ദിലീപ് ദാസ്

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News