'വൈബ് ഉണ്ട് ബേബി'; 'മിറൈ'യിലെ ആദ്യ ഗാനം ജൂലൈ 26 ന്

യോദ്ധാവായാണ് തെലുങ്ക് യുവതാരം തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്

Update: 2025-07-23 06:27 GMT
Editor : Lissy P | By : Web Desk

ഹൈദരാബാദ്:തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറൈ" യിലെ ആദ്യ ഗാനം ഈമാസം 26ന് പുറത്തിറങ്ങും. "വൈബ് ഉണ്ട് ബേബി" എന്ന പേരിലാണ് ഗാനം പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്.. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം തേജ സജ്ജ നായകനായി എത്തുന്ന സിനിമ കൂടിയാണിത്. ഗാനത്തിന്‍റെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്‍റെ ടീസറിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്.

Advertising
Advertising

സെപ്റ്റംബർ അഞ്ചിന് എട്ട് വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളുമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റെന്ന്  ടീസർ വ്യക്തമാക്കിയിരുന്നു. മനോജ് മഞ്ചു ആണ് വില്ലനായി എത്തുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

സംവിധായകായ കാർത്തിക് ഘട്ടമനേനി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഛായാഗ്രഹണവുംനിര്‍വഹിക്കുന്നത്.   രചനയിലും സംഭാഷണത്തിലും മണിബാബു കരണവും പങ്കാളിയാണ്. കാർത്തികേയ 2, ജാട്ട് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം  പീപ്പിൾ മീഡിയ ഫാക്ടറി നിർമ്മിക്കുന്ന ചിത്രമാണ് 'മിറൈ'.

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News