മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമ 'വഴിയെ'യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി വിദേശ താരങ്ങൾ

Update: 2021-04-14 10:27 GMT
Editor : ijas | By : Web Desk

വിഷു ദിനത്തിൽ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി ഓസ്‌ട്രേലിയൻ നടൻ ബിൽ ഹച്ചൻസും, ബ്രിട്ടീഷ് താരം ലൂയിങ് ആൻഡ്രൂസും. 'ഇന്ത്യൻ ചിത്രമായ വഴിയെയുടെ മോഷൻ പോസ്റ്റർ അനാച്ഛാദനം ചെയ്യുന്നതിൽ സന്തോഷം. എല്ലാവർക്കും ഹാപ്പി വിഷു'എന്ന് ബിൽ ട്വീറ്റിൽ കൂട്ടിചേർത്തു. 'എഴുത്തുകാരനും സംവിധായകനുമായ സുഹൃത്തിനു വേണ്ടി ഇത് പങ്കുവെക്കുന്നു' എന്നാണ് ലൂയിങ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്.



 


ദി ഹ്യൂമൻ സെന്‍റിപേഡ്, സെയിന്‍റ് ഡ്രാക്കുള, യുവർ ഫ്ലെഷ് യുവർ കസ്, റൺ എവേ വിത്ത് മീ തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ബിൽ ഹച്ചൻസ്. ലൂയിങ് ആൻഡ്രൂസ് ഹോളിവുഡ് സൂപ്പർ താരം ടോം ഹാർഡിയുടെ കൂടെ ബ്രോൺസൺ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. കൂടാതെ ദി ഓക്സ്ഫോർഡ് മർഡേർസ്, ദി ഹെവി, ആർതർ ന്യൂമാൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Advertising
Advertising


Full View


വഴിയെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹാലോവീൻ ദിനത്തിൽ ഹോളിവുഡ് താരം ക്രിസ്റ്റഫർ എം. കുക്ക് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തിറക്കിയിരുന്നു. സെക്കൻഡ് ലുക്ക് പോസ്റ്റർ നായകൻ ജെഫിൻ ജോസഫിന്‍റെ വിവാഹദിനത്തിൽ ഓസ്ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡും ബ്രിട്ടീഷ് നടൻ കാൾ വാർട്ടണും കൂടി പുറത്തിറക്കി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്‍റെ ആദ്യ ഇന്ത്യൻ സിനിമയാണിതെന്നതും ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ജോജി ടോമി, ശ്യാം സലാഷ്, സാനിയ പൗലോസ്, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാമ്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്, ഫൈനൽ മിക്സിങ്: രാജീവ് വിശ്വംഭരൻ. ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.

Tags:    

Editor - ijas

contributor

By - Web Desk

contributor

Similar News